പി. ഉണ്ണികൃഷ്ണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. ഉണ്ണികൃഷ്ണപിള്ള
P. Unnikrishna Pillai.jpg
കേരള നിയമസഭ അംഗം
ഔദ്യോഗിക കാലം
മാർച്ച് 3 1967 – മാർച്ച് 22 1977
മുൻഗാമിപി.കെ. കുഞ്ഞ്
മണ്ഡലംകൃഷ്ണപുരം
വ്യക്തിഗത വിവരണം
ജനനം(1929-07-01)ജൂലൈ 1, 1929
മരണം2 ജൂലൈ 2017(2017-07-02) (പ്രായം 88)
രാഷ്ട്രീയ പാർട്ടിസി.പി.ഐ.എം., സി.പി.ഐ.
പങ്കാളിഎൽ. സുമതിയമ്മ
മക്കൾഒരു മകൻ
അമ്മഎൽ. കല്ല്യാണിയമ്മ
അച്ഛൻസി.എ. പത്മനാഭ പിള്ള
As of ഫെബ്രുവരി 1, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി. ഉണ്ണികൃഷ്ണപിള്ള (ജീവിതകാലം: 1 ജൂലൈ 1929 - 2 ജൂലൈ 2017).[1] കൃഷ്ണപുരം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അംഗമായി. സി.എ. പത്മനാഭൻ പിള്ളയുടേയും എൽ. കല്ല്യാണിയമ്മയുടേയും മകനായി 1929 ജൂലൈ 1ന് ജനിച്ചു, എൽ. സുമതിയമ്മയാണ് ഭാര്യ ഇദ്ദേഹത്തിന് ഒരു മകനുമുണ്ടായിരുന്നു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 17 വർഷം പ്രവർത്തിച്ച ഇദ്ദേഹം, ഖാദി ബോർഡ് വൈസ് ചെയർമാൻ, കേരള സർവകലാശാല സെനറ്റ് (1961-2004 വരെ), സിൻഡിക്കേറ്റ് അംഗം, ലളിതകല അക്കാദമി അംഗം, കർഷകസംഘം ജില്ലാ പ്രസിഡന്റ്, സി.പി.എം കരുനാഗപിള്ളി ഏരിയ  കമ്മിറ്റി അംഗം, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു[2].

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[3] കൃഷ്ണപുരം നിയമസഭാമണ്ഡലം പി. ഉണ്ണികൃഷ്ണപിള്ള സി.പി.ഐ. 33,679 9,627 പി.എ. ഹാരിസ് ഐ.എസ്.പി. 24,052
2 1967[4] കൃഷ്ണപുരം നിയമസഭാമണ്ഡലം പി. ഉണ്ണികൃഷ്ണപിള്ള സി.പി.ഐ. 29,134 10,324 എം.കെ. ഹേമചന്ദ്രൻ കോൺഗ്രസ് 18,810

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2021-02-01.
  2. "മുൻ എംഎൽഎ പി. ഉണ്ണികൃഷ്ണ പിള്ള അന്തരിച്ചു". ശേഖരിച്ചത് 2021-02-01.
  3. "Kerala Assembly Election Results in 1970". ശേഖരിച്ചത് 2021-02-01.
  4. "Kerala Assembly Election Results in 1967". ശേഖരിച്ചത് 2020-12-11.
"https://ml.wikipedia.org/w/index.php?title=പി._ഉണ്ണികൃഷ്ണപിള്ള&oldid=3522832" എന്ന താളിൽനിന്ന് ശേഖരിച്ചത്