സി.ബി.സി. വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
C. B. C. Warrier.jpg

ഹരിപ്പാട് മുൻ എം.എൽ.എ.യും സി.പി.ഐ.എം നേതാവുമായിരുന്നു ചെമ്പകശ്ശേരി ബാലകൃഷ്ണവാര്യർ ചന്ദ്രശേഖരവാര്യർ എന്ന സി.ബി.സി. വാര്യർ(30 ഒക്ടോബർ 1932 - 17 ജൂൺ 2013). ഹരിപ്പാട് നിയോജക മണ്ഡലത്തിൽനിന്ന് മൂന്നും നാലും ആറും നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ.എം. ആലപുഴയിലെ മുൻ ജില്ല സെക്രട്ടറിയറ്റ് അംഗവും സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും ആയിരുന്നു. കെ.എഫ്.സി, കെ.എസ്.എഫ്.ഇ, അഗ്രോ ഇൻഡസ്ട്രീസ് എന്നിവിടങ്ങളിലെ തൊഴിലാളി സംഘടനകളുടെ യൂണിയൻ പ്രസിഡന്റായിരുന്നു. [1]

ജീവിതരേഖ[തിരുത്തുക]

ഹരിപ്പാട് ചെമ്പകശ്ശേരി വാരിയത്ത് ജനിച്ചു. ബിരുദശേഷം നിയമബിരുദം നേടി അഭിഭാഷകനായി. കമ്മ്യൂണിസ്റ്റ് പാർടിയുടെ വിദ്യാർഥി സംഘടനയിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ സിബിസി വാര്യർ, കാർത്തികപള്ളി താലൂക്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കരുവാറ്റ, ഹഫ്ത്താപുരം മേഖലകളിലെ മിച്ചഭൂമി സമരങ്ങളുടെ മുൻ നിരയിൽ പ്രവർത്തിച്ചു. 1965ൽ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അന്ന് നിയമസഭ ചേർന്നിരുന്നില്ല.

കോമൺവെൽത്ത് രാജ്യങ്ങളിലെ പാർലമെന്റേറിയൻമാരുടെ സമ്മേളനത്തിൽ സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "C. B. C. Warrier". www.niyamasabha.org. ശേഖരിച്ചത് 2013 ജൂൺ 17.
"https://ml.wikipedia.org/w/index.php?title=സി.ബി.സി._വാര്യർ&oldid=2775587" എന്ന താളിൽനിന്ന് ശേഖരിച്ചത്