എൻ.കെ. ശേഷൻ
എൻ.കെ. ശേഷൻ | |
---|---|
കേരളത്തിലെ ധനകാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ നവംബർ 1 1969 – ഏപ്രിൽ 2 1970 | |
മുൻഗാമി | പി.കെ. കുഞ്ഞ് |
പിൻഗാമി | കെ.ടി. ജോർജ്ജ് |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
മുൻഗാമി | കെ. ബാലകൃഷ്ണ മേനോൻ |
പിൻഗാമി | എ.എസ്.എൻ. നമ്പീശൻ |
മണ്ഡലം | വടക്കാഞ്ചേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഏപ്രിൽ , 1927 |
മരണം | ജനുവരി 6, 1986 | (പ്രായം 58)
രാഷ്ട്രീയ കക്ഷി | എസ്.എസ്.പി. |
കുട്ടികൾ | രണ്ട് മകൾ |
As of ജനുവരി 29, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ മന്ത്രിയും നിയമസഭാംഗവുമായിരുന്നു എൻ.കെ. ശേഷൻ (ജീവിതകാലം: ഏപ്രിൽ 1927 -1 ജൂൺ 1986).[1] വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. പ്രതിനിധിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1927 ഏപ്രിലിൽ ജനിച്ചു ഇദ്ദേഹത്തിന് രണ്ട് പെണ്മക്കളാണുണ്ടായിരുന്നത്. 1965ലും 1967ലും വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നും വിജയിച്ച അദ്ദേഹം ഒന്നാം അച്യുതമേനോൻ മന്ത്രിസഭയിലെ ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു, ഇദ്ദേഹം മന്ത്രിയായിരുന്ന കാലയളവിലാണ് കെ.എസ്.എഫ്.ഇ. സ്ഥാപിതമായത്.[2]
ജീവിത രേഖ
[തിരുത്തുക]തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദവും, നാഗ്പൂർ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയതിനു ശേഷം സെന്റ് തോമസ് കോളേജിൽ ഇംഗ്ലീഷ് ലക്ചറർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം വകുപ്പ് മേധാവിയും പിന്നീട് കോഴിക്കോട് സർവകലാശാലയിലെ ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ഫാക്കൽറ്റിയുടെ ഡീനും ആയിരുന്നു[3]. 1948 ൽ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം കേരള എസ്.എസ്.പിയുടെ ജനറൽ സെക്രട്ടറിയായും സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ലൈബ്രറി പ്രസ്ഥാനത്തിലും സഹകരണ മേഖലയിലും സജീവമായി പ്രവർത്തിച്ച അദ്ദേഹം കേരള കലാപരിഷത്തിന്റെ സെക്രട്ടറിയുമായിരുന്നു. തമിഴിലും ഹിന്ദിയിലും നല്ല പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന് സംസ്‌കൃതത്തിലും നല്ല അടിത്തറയുണ്ടായിരുന്നു[2]. 1967-68 കാലഘട്ടത്തിൽ ലൈബ്രറി ഉപദേശക സമിതി ചെയർമാനാരുന്ന അദ്ദേഹം, രവീന്ദ്രനാഥ ടാഗോർ ‘വോയ്‌സ് ഓഫ് ഇന്ത്യ’ എന്ന ജീവചരിത്രവും ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരെക്കുറിച്ചുള്ള മറ്റൊരു ഇംഗ്ലീഷ് ഗ്രന്ഥവും പ്രസിദ്ധീകരിച്ചിരുന്നു. ഒടുവിൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന അദ്ദേഹം 1986 ജനുവരി ആറിന് അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1967[4] | വടക്കാഞ്ചേരി നിയമസഭാമണ്ഡലം | എൻ.കെ. ശേഷൻ | എസ്.എസ്.പി. | 23,857 | 1,684 | കെ.എസ്.എൻ. നമ്പൂതിരി | കോൺഗ്രസ് | 22,173 |
2 | 1965[5] | വടക്കാഞ്ചേരി നിയമസഭാമണ്ഡലം | എൻ.കെ. ശേഷൻ | എസ്.എസ്.പി. | 22,352 | 3,307 | വി.കെ. അച്യുത മേനോൻ | കോൺഗ്രസ് | 19,045 |
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2021-01-29.
- ↑ 2.0 2.1 Suresh, Sreelakshmi; stateofkerala.in. "Kerala State - Everything about Kerala" (in ഇംഗ്ലീഷ്). Archived from the original on 2021-02-04. Retrieved 2021-01-29.
- ↑ http://klaproceedings.niyamasabha.org/pdf/KLA-007-00066-00002.pdf
- ↑ "Kerala Assembly Election Results in 1967". Retrieved 2020-12-11.
- ↑ "Kerala Assembly Election Results in 1965". Retrieved 2020-12-14.