കെ.ഐ. രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ഐ. രാജൻ
K.I. Rajan.jpg
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – നവംബർ 6 1974
പിൻഗാമിസി.എ. കുര്യൻ
മണ്ഡലംപീരുമേട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1932-06-00)ജൂൺ , 1932
മരണംനവംബർ 6, 1974(1974-11-06) (പ്രായം 42)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളി(കൾ)കെ. ശാരദ
കുട്ടികൾനാല് മകൻ, ഒരു മകൾ
As of ജനുവരി 23, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.ഐ. രാജൻ (ജീവിതകാലം: ജൂൺ 1932 - 6 നവംബർ 1974).[1] പീരുമേട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അംഗമായി. 1932 ജൂണിൽ ജനിച്ചു, കെ. ശാരദയായിരുന്നു ഭാര്യ ഇദ്ദേഹത്തിന് നാല് ആണ്മക്കളും ഒരു മകളുമാണുണ്ടായിരുന്നത്. നാലാം നിയമസഭാംഗമായിരിക്കെ 1974 നവംബർ ആറിന് കണ്ണൂരിൽ വച്ച് അന്തരിച്ചു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഒരു തൊഴിലാളി നേതാവെന്നറിയപ്പെട്ടിരുന്ന കെ.ഐ. രാജൻ നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. പീരുമേട് തോട്ടം തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാവായിരുന്ന അദ്ദേഹം സി.പി.ഐ.എം കോട്ടയം ജില്ലാക്കമ്മിറ്റിയംഗം, സി.ഐ.ടി.യു. കേരള സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനവും കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ, കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ എന്നിവയുടെ ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്[2].

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[3] പീരുമേട് നിയമസഭാമണ്ഡലം കെ.ഐ. രാജൻ സി.പി.ഐ.എം. 13,896 883 ചെല്ലമുത്തു തങ്കമുത്തു സി.പി.ഐ. 13,013
2 1967[4] പീരുമേട് നിയമസഭാമണ്ഡലം കെ.ഐ. രാജൻ സി.പി.ഐ.എം. 18,934 6,735 രാമയ്യ കോൺഗ്രസ് 12,199
3 1965[5] പീരുമേട് നിയമസഭാമണ്ഡലം കെ.ഐ. രാജൻ സി.പി.ഐ.എം. 12,345 3,510 എൻ. ഗണപതി കോൺഗ്രസ് 8,835

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2021-01-23.
  2. http://klaproceedings.niyamasabha.org/pdf/KLA-004-00038-00002.pdf
  3. "Kerala Assembly Election Results in 1970". മൂലതാളിൽ നിന്നും 2020-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-20.
  4. "Kerala Assembly Election Results in 1967". മൂലതാളിൽ നിന്നും 2021-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-11.
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-23.
"https://ml.wikipedia.org/w/index.php?title=കെ.ഐ._രാജൻ&oldid=3821174" എന്ന താളിൽനിന്ന് ശേഖരിച്ചത്