കെ.ടി. ജേക്കബ്
കെ.ടി. ജേക്കബ് | |
---|---|
![]() | |
കേരളത്തിലെ റവന്യൂ വകുപ്പ് മന്ത്രി | |
ഓഫീസിൽ നവംബർ 1 1969 – ഓഗസ്റ്റ് 1 1970 | |
മുൻഗാമി | കെ.ആർ. ഗൗരിയമ്മ |
പിൻഗാമി | ബേബി ജോൺ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – ജൂൺ 26 1970 | |
പിൻഗാമി | വി.ടി. സെബാസ്റ്റ്യൻ |
മണ്ഡലം | ഉടുമ്പഞ്ചോല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1921 |
മരണം | 14 ജൂൺ 1976 | (പ്രായം 54–55)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
കുട്ടികൾ | ഒരു മകൾ |
As of ഡിസംബർ 30, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവും മന്ത്രിയുമായിരുന്നു കെ.ടി. ജേക്കബ് (ജീവിതകാലം: 1921 - 14 ജൂൺ 1976)[1]. ഉടുമ്പഞ്ചോല നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.യുടെ പ്രതിനിധിയായി മത്സരിച്ച് വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. ഒന്നാം അച്യുതമേനോൻ മന്ത്രിസഭയിലെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തത് കെ.ടി. ജേക്കബായിരുന്നു. 1921-ൽ ജനിച്ച ഇദ്ദേഹത്തിന് ഒരു മകളുമുണ്ടായിരുന്നു. പിറവത്ത് നിന്നുള്ള മുൻ നിയമസഭാംഗവും സി.പി.ഐ.എം. നേതാവുമായ എം.ജെ. ജേക്കബ് ഇദ്ദേഹത്തിന്റെ അനുജന്റെ മകനാണ്.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു കെ.ടി. ജേക്കബ്. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ഇദ്ദേഹം, 1965-ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യിൽ ഉറച്ച് നിന്നു. 1965-ലെ തിരഞ്ഞെടുപ്പിൽ ഉടുമ്പഞ്ചോല മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം 1967-ൽ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ഉടുമ്പഞ്ചോലയിൽ നിന്ന് മത്സരിച്ച് വിജയിച്ച് മൂന്നാം കേരള നിയമസഭയിൽ അംഗമായി. ഒന്നാം സി. അച്യുതമേനോൻ മന്ത്രി സഭയിലെ റവന്യൂ മന്ത്രിയായിരുന്ന ഇദ്ദേഹം ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. കുറച്ച് നാൾ കേരള സംസ്ഥാന ഹൗസിംഗ് ബോർഡിന്റെ ചെയർമാൻ സ്ഥാനവും ഇദ്ദേഹം വഹിച്ചിട്ടുണ്ട്[2]. 1976 ജൂൺ 14ന് ഇദ്ദേഹം അന്തരിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1967[3] | ഉടുമ്പഞ്ചോല നിയമസഭാമണ്ഡലം | കെ.ടി. ജേക്കബ് | സി.പി.ഐ. | 28,085 | 9,064 | എം. മാത്തച്ചൻ | കേരള കോൺഗ്രസ് | 19,021 |
2 | 1965[4] | ഉടുമ്പഞ്ചോല നിയമസഭാമണ്ഡലം | കെ.ടി. ജേക്കബ് | സി.പി.ഐ. | 17,374 | 1,747 | എം. മാത്തച്ചൻ | കേരള കോൺഗ്രസ് | 15,627 |
അവലംബം[തിരുത്തുക]
- ↑ "Members - Kerala Legislature". ശേഖരിച്ചത് 2020-12-30.
- ↑ Suresh, Sreelakshmi; stateofkerala.in. "Kerala State - Everything about Kerala" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-12-30.
- ↑ "Kerala Assembly Election Results in 1967". മൂലതാളിൽ നിന്നും 2021-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-11.
- ↑ "Kerala Assembly Election Results in 1965". മൂലതാളിൽ നിന്നും 2020-11-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-14.