കെ.എസ്. മുസ്തഫാ കമാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എസ്. മുസ്തഫാ കമാൽ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമികെ.ടി. തോമസ്
പിൻഗാമികെ.വി. കുര്യൻ
മണ്ഡലംകാഞ്ഞിരപ്പള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം(1935-03-00)മാർച്ച് , 1935
മരണംജൂലൈ 14, 1995(1995-07-14) (പ്രായം 60)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളി(കൾ)ജമീല
കുട്ടികൾ1 മകൻ, 1 മകൾ
As of ജനുവരി 18, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.എസ്. മുസ്തഫാ കമാൽ (ജീവിതകാലം:മാർച്ച് 1935 - 14 ജൂലൈ 1995).[1] കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായിരുന്നു. 1935 മാർച്ചിൽ ജനിച്ചു, കൊച്ചുപാലത്തിൽ സെയ്തു മുഹമ്മ്ദ് റാവുത്തർ ആയിരുന്നു പിതാവ്, ജമീലയാണ് ഭാര്യ ഇദ്ദേഹത്തിന് ഒരു മകനും ഒരു മകളുമാണുണ്ടായിരുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽക്കൂടി പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ നിന്ന് ബിരുദം കരസ്ഥമാക്കി. 1954-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി, പിന്നീട് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിനൊപ്പം നിന്ന അദ്ദേഹം മൂന്ന് തിരഞ്ഞെടുപ്പുകളിൽ സി.പി.എം. പ്രതിനിധിയായി മത്സരിച്ചു. 1987-മുതൽ കാംകോ (CAMCO)യുടെ ഡയറക്ടർ ബോർഡംഗമായിരുന്നു. 1961-ൽ കിസാൻ സഭയുടെ നേതൃത്തലുള്ള കർഷകസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 41 ദിവസം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്[1]. 1995 ജൂലൈ 14ന് അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1982[2] കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം തോമസ് കല്ലമ്പള്ളി കേരള കോൺഗ്രസ് (എം) 35,840 8,437 കെ.എസ്. മുസ്തഫാ കമാൽ സി.പി.ഐ.എം. 27,403
2 1970*[3] പൂഞ്ഞാർ നിയമസഭാമണ്ഡലം കെ.എം. ജോർജ്ജ് കേരള കോൺഗ്രസ് 26,181 12,139 വി.ടി. തോമസ് സ്വതന്ത്രൻ 14,042
3 1967[4] കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം കെ.എസ്. മുസ്തഫാ കമാൽ സി.പി.ഐ.എം. 22,681 8,346 സി.ജെ. ആന്റണി കേരള കോൺഗ്രസ് 14,335

* 1970 ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിനുവേണ്ടി മത്സരിച്ച് 6771 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Members - Kerala Legislature". ശേഖരിച്ചത് 2021-01-18.
  2. "Kerala Assembly Election Results 1982: KANJIRAPPALLY- Thomas Kallampally". ശേഖരിച്ചത് 2021-01-18.
  3. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  4. "Kerala Assembly Election Results in 1967". മൂലതാളിൽ നിന്നും 2021-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-11.
"https://ml.wikipedia.org/w/index.php?title=കെ.എസ്._മുസ്തഫാ_കമാൽ&oldid=3821172" എന്ന താളിൽനിന്ന് ശേഖരിച്ചത്