പി.എസ്. ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പി.എസ്. ശ്രീനിവാസൻ
ജനനം1923 സെപ്തംബർ
മരണം1997 ജൂലൈ 9
ദേശീയതFlag of India.svg ഭാരതീയൻ
കാലാവധി1987-1991
രാഷ്ട്രീയ കക്ഷിസി.പി.ഐ
ജീവിതപങ്കാളി(കൾ)പായി
കുട്ടികൾഅജിത്ത്

പി.എസ്. ശ്രീനിവാസൻ വൈക്കം നിയോജകമണ്ഡലത്തിൽ നിന്നും രണ്ടാം കേരള നിയമസഭയിലേക്ക് 1960-ൽ തിരഞ്ഞടുക്കപ്പെട്ടു[1]. മൂന്നാം കേരള നിയമസഭയിലേക്കും നാലാം കേരള നിയമസഭയിലേക്കും വൈക്കത്തു നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു[2][3].എട്ടും ഒമ്പതും നിയമസഭകളിൽ കരുനാഗപ്പള്ളിയെ പ്രതിനിധീകരിച്ചു.

ജീവിതരേഖ[തിരുത്തുക]

1923 സെപ്തംബറിൽ ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ഉല്ലലയിൽ കർഷകത്തൊഴിലാളിയായ കറുത്തകുഞ്ഞിന്റെയും നാരായണിയമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. ശ്രീനാരായണഗുരുവാണ് പി.എസ്സിന്റെ നാവിൽ ആദ്യാക്ഷരം കുറിച്ചത്. ചെറുപ്പത്തിലേ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് ആകൃഷ്നാവുകയും ഒളിവുജീവിതം നയിക്കേണ്ടി വന്നതിനാൽ കലാലയജീവിതം വേണ്ടത്ര ഉണ്ടായിട്ടില്ല. പിന്നീട് ഹോമിയോ വൈദ്യം പഠിച്ച് രജിസ്റ്റേർഡ് ഹോമിയോ പ്രാക്ടീഷണറായി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

കോൺഗ്രസ് പ്രവർത്തകനായി പൊതുപ്രവർത്തനം തുടങ്ങിയ പി.എസ്സ് പിന്നീട് ഇടതുപക്ഷ ആശയങ്ങളിൽ ആകൃഷ്ടനാവുകയും ചെത്തുത്തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവുമായി.1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സി.പി.ഐ പക്ഷത്ത് നിലയുറപ്പിച്ചു, സി.പി.ഐ ദേശീയ കൗൺസിൽ അംഗമായിരുന്നു.1960 ൽ വൈക്കത്ത് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.67 ലും വിജയം ആവർത്തിച്ചു.1970 ൽ വീണ്ടും വൈക്കത്ത് നിന്നും വിജയിച്ച് സി.അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.1977 ൽ അരൂരിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത് 1978- 79 കാലത്ത് പി.കെ. വാസുദേവൻ നായർ മന്ത്രിസഭയിൽ വ്യവസായം,വനം വകുപ്പുകളുടെ മന്ത്രിയായി. 1980 ൽ ചേർത്തല നിന്നും തിരഞ്ഞെടുക്കപ്പെട്ട് ഇ.കെ. നായനാർ മന്ത്രിസഭയിൽ റവന്യു ,തുറമുഖം വകുപ്പ് മന്ത്രിയായി. 1987 ൽ കരുനാഗപ്പള്ളിയിൽ നിന്നും വിജയിച്ച് നായനാർ മന്ത്രിസഭയിൽ ടൂറിസം, റവന്യു മന്ത്രിയായി അക്കാലത്താണ് കേരള ടൂറിസത്തിന് "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പരസ്യവാചകം ഉണ്ടാകുന്നത്.1991ലും കരുനാഗപ്പള്ളിയിൽ വിജയം ആവർത്തിച്ചു.

[4].

നിയമസഭയിൽ[തിരുത്തുക]

[4]

# സാമാജികത്വം മണ്ഡലം
1 രണ്ടാം നിയമസഭ വൈക്കം
2 മൂന്നാം നിയമസഭ വൈക്കം
3 നാലാം നിയമസഭ വൈക്കം
4 അഞ്ചാം നിയമസഭ അരൂർ
5 ആറാം നിയമസഭ ചേർത്തല
6 എട്ടാം നിയമസഭ കരുനാഗപ്പള്ളി
7 ഒമ്പതാം നിയമസഭ കരുനാഗപ്പള്ളി

മന്ത്രിസഭയിൽ[തിരുത്തുക]

[4]

കാലം വകുപ്പുകൾ
4-10-1970 തൊട്ട് 24-9-1971 വൈദ്യുതി, ഗതാഗതം
18-11-1978 തൊട്ട് 7-10-1979 വ്യവസായം, വനം
25-1-1980 തൊട്ട് 20-10-1981 റവന്യൂ, ഫിഷറീസ്
26-3-1987 തൊട്ട് 17-6-1991 റവന്യൂ, വിനോദസഞ്ചാരം

1997 ൽ തിരുവനന്തപുരത്ത് അന്തരിച്ചു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1970-1977 വൈക്കം നിയമസഭാമണ്ഡലം പി.എസ്. ശ്രീനിവാസൻ സി.പി.ഐ.
1967-1970 വൈക്കം നിയമസഭാമണ്ഡലം പി.എസ്. ശ്രീനിവാസൻ സി.പി.ഐ.
1960-1964 വൈക്കം നിയമസഭാമണ്ഡലം പി.എസ്. ശ്രീനിവാസൻ സി.പി.ഐ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.എസ്._ശ്രീനിവാസൻ&oldid=3478337" എന്ന താളിൽനിന്ന് ശേഖരിച്ചത്