Jump to content

പി. കുഞ്ഞിരാമൻ കിടാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. കുഞ്ഞിരാമൻ കിടാവ്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിപി.എം. കുഞ്ഞിരാമൻ നമ്പ്യാർ
പിൻഗാമിഇ. നാരായണൻ നായർ
മണ്ഡലംകൊയിലാണ്ടി
വ്യക്തിഗത വിവരങ്ങൾ
ജനനം
പള്ളിയിൽ കുഞ്ഞിരാമൻ കിടാവ്

1912
മരണംഓഗസ്റ്റ് 8, 1984(1984-08-08) (പ്രായം 71–72)
രാഷ്ട്രീയ കക്ഷിഎസ്.എസ്.പി.
കുട്ടികൾ3 മകൻ, 2 മകൾ
As of ജനുവരി 10, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി. കുഞ്ഞിരാമൻ കിടാവ് (ജീവിതകാലം:1912 - 08 ഓഗസ്റ്റ് 1984)[1]. കൊയിലാണ്ടി നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. 1912-ൽ ജനിച്ചു, ഇദ്ദേഹത്തിന് മൂന്ന് ആണ്മക്കളും രണ്ട് പെൺ‌മക്കളുമാണുണ്ടായിരുന്നത്. ചെറുപ്പത്തിൽ തന്നെ സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ച കുഞ്ഞിരാമൻ കിടാവ് മലബാറിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സജീവമായിരുന്നു. 1938-ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൽ അംഗമായ അദ്ദേഹം 1951-1956 കാലഘട്ടത്തിൽ മദ്രാസ് നിയമസസഭയിലും അംഗമായിരുന്നു. മലബാറിലെ കർഷകപ്രസ്ഥാനങ്ങൾക്കും സഹഹകരണാ മേഖലയ്ക്കും വേണ്ടി പ്രവർത്തിച്ചിരുന്ന എദ്ദേഹം പല സഹകരണ സംഘങ്ങളുടെയും നേതൃ പദവി വഹിച്ചിരുന്നു. എസ്.എസ്.പിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കിടാവ് മൂന്നാം നിയമസഭയിൽ കൊയിലാണ്ടിയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം നിയമസഭയുടെ സമയത്ത് പെറ്റീഷൻ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു[2]. 1984 ഓഗ്സ്റ്റ് എട്ടിന് അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[3] കൊയിലാണ്ടി നിയമസഭാമണ്ഡലം പി. കുഞ്ഞിരാമൻ കിടാവ് എസ്.എസ്.പി. 32,390 9,015 കെ. ഗോപാലൻ കോൺഗ്രസ് 23,375

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2021-01-10.
  2. http://klaproceedings.niyamasabha.org/pdf/KLA-007-00062-00006.pdf
  3. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
"https://ml.wikipedia.org/w/index.php?title=പി._കുഞ്ഞിരാമൻ_കിടാവ്&oldid=3821646" എന്ന താളിൽനിന്ന് ശേഖരിച്ചത്