എം.പി. ഗംഗാധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.പി. ഗംഗാധരൻ
M.P. Gangadharan.jpg
ഏഴാം കേരളനിയമസഭയിലെ ജലസേചനവകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
മേയ് 24 1982 – മാർച്ച് 12 1986
മുൻഗാമിഎ. സുബ്ബറാവു
പിൻഗാമിബേബി ജോൺ
മണ്ഡലംപൊന്നാനി
മൂന്നും, നാലും കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
ഏപ്രിൽ 24 1970 – 1977
മുൻഗാമിഇല്ല
പിൻഗാമിആര്യാടൻ മുഹമ്മദ്
മണ്ഡലംനിലമ്പൂർ
അഞ്ചാം കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
1977 – 1979
മുൻഗാമിഎം.വി. ഹൈദ്രോസ് ഹാജി
പിൻഗാമികെ. ശ്രീധരൻ
മണ്ഡലംപൊന്നാനി
ആറാം കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
1980 – 1982
മുൻഗാമിഇ.പി. ഗോപാലൻ
പിൻഗാമികെ.ഇ. ഇസ്മായിൽ
മണ്ഡലംപട്ടാമ്പി
ഏഴാം കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
1982 – 1987
മുൻഗാമികെ. ശ്രീധരൻ
പിൻഗാമിപി.ടി. മോഹനകൃഷ്ണൻ
മണ്ഡലംപൊന്നാനി
പതിനൊന്നാം കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
2001 – ജൂലൈ 5 2005
മുൻഗാമിപാലോളി മുഹമ്മദ് കുട്ടി
പിൻഗാമിപാലോളി മുഹമ്മദ് കുട്ടി
മണ്ഡലംപൊന്നാനി
വ്യക്തിഗത വിവരണം
ജനനം(1934-07-15)ജൂലൈ 15, 1934
മഞ്ചേരി
മരണംഒക്ടോബർ 31, 2011(2011-10-31) (പ്രായം 77)
തിരുവനന്തപുരം
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി(കൾ)എ.കെ. ശാന്തകുമാരി
മക്കൾദിനേശ്, രമേശ്, ബിന്ദു
വസതിമഞ്ചേരി
As of ഒക്ടോബർ 31, 2011
ഉറവിടം: നിയമസഭ

മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, പതിനൊന്ന് കേരളനിയമസഭയിലെ അംഗവും[1] മുൻ ജലസേചനവകുപ്പ് മന്ത്രിയുമായിരുന്നു എം.പി. ഗംഗാധരൻ (15 ജൂലൈ 1934 - 31 ഒക്ടോബർ 2011). പി. ശങ്കരപ്പണിക്കരുടേയും എം. മാധവിയമ്മയുടെയും മകനായി 1934 ജൂലൈ 15നാണ് എം.പി. ഗംഗാധരൻ ജനിച്ചത്. എ.കെ. ശാന്തകുമാരിയാണ് ഭാര്യ, രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്. ഹൃദയാഘാതത്തെത്തുടർന്ന്[2] 2011 ഒക്ടോബർ 31-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.[3][4]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

നിയമത്തിൽ ബിരുദധാരിയായ ഇദ്ദേഹം 1970-ലെ‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കേരളനിയമസഭയിൽ അംഗമാകുന്നത്. മൂന്നും നാലും നിയമസഭകളിൽ നിലമ്പൂർ നിയോജകമണ്ഡലത്തേയും, അഞ്ചും, ഏഴും, പതിനൊന്നും നിയമസഭകളിൽ പൊന്നാനി മണ്ഡലത്തേയും, ആറാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയുമാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. പതിനൊന്നാം നിയമസഭയിൽ എംഎൽഎയായെങ്കിലും കരുണാകരന്റെ നേതൃത്തിൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് 2005 ജൂലൈ 5-ന് അംഗത്വം രാജിവച്ചു. 1982 മുതൽ 86 വരെ കരുണാകരൻ മന്ത്രിസഭയിൽ ജലസേചനമന്ത്രിയായി പ്രവർത്തിച്ച അദ്ദേഹത്തിന് മകളെ പ്രായപൂർത്തിയവാതെ വിവാഹം ചെയ്തയച്ചതിന് രാജിവെക്കേണ്ടി വന്നു. ജലസേചനമന്ത്രിയായിരിക്കുമ്പോൾ പൈപ്പിടലിന്റെ പേരിലുള്ള ആരോപണങ്ങൾക്കും വിധേയനാവേണ്ടി വന്നിട്ടുണ്ട്. കോൺഗ്രസ് പാർലമെന്റ് പാർട്ടി ഉപനേതാവ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, ഐ.എൻ.സി വർക്കിങ് കമ്മറ്റി മെമ്പർ, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരുണാകരൻ രൂപീകരിച്ച ഡി.ഐ.സി.കെയിൽ സജീവമായിരുന്നു. ഡി.ഐ.സി സ്ഥാനാർഥിയായി തിരുവനന്തപുരത്ത് മൽസരിച്ച് തോറ്റു. കരുണാകരൻ കോൺഗ്രസിലേക്ക് മടങ്ങിയപ്പോഴും മുരളീധരനോടൊപ്പം എൻ.സി.പിയിൽ തുടർന്നു. വാട്ടർ അഥോറിട്ടിയുടെയും കെ.ടി.ഡി.സിയുടെയും ചെയർമാനായിരുന്നു.[5]

അവലംബം[തിരുത്തുക]

  1. http://niyamasabha.org/codes/members/m160.htm
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-01.
  3. "മുൻ മന്ത്രി എം.പി. ഗംഗാധരൻ അന്തരിച്ചു". മലയാള മനോരമ.[പ്രവർത്തിക്കാത്ത കണ്ണി]
  4. "മുൻ മന്ത്രി എം.പി. ഗംഗാധരൻ അന്തരിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 2011-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-31.
  5. "മുൻ മന്ത്രി എം.പി. ഗംഗാധരൻ അന്തരിച്ചു". ദേശാഭിമാനി.
"https://ml.wikipedia.org/w/index.php?title=എം.പി._ഗംഗാധരൻ&oldid=3625972" എന്ന താളിൽനിന്ന് ശേഖരിച്ചത്