കൊങ്ങശ്ശേരി കൃഷ്ണൻ
കൊങ്ങശ്ശേരി കൃഷ്ണൻ | |
---|---|
![]() | |
കേരള നിയമസഭ അംഗം | |
In office മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | ഇ.കെ. ഇമ്പിച്ചി ബാവ |
മണ്ഡലം | മണ്ണാർക്കാട് |
Personal details | |
Born | 1916 |
Died | 1976 | (പ്രായം 59–60)
Political party | സി.പി.ഐ. |
As of ഒക്ടോബർ 12, 2011 Source: നിയമസഭ |
ഒന്നും, രണ്ടും കേരളനിയമസഭകളിൽ മണ്ണാർക്കാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കൊങ്ങശ്ശേരി കൃഷ്ണൻ (1916 - 1976). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1916-ൽ ജനിച്ച കൊങ്ങശ്ശേരി കൃഷ്ണൻ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1936-40 കാലഘട്ടങ്ങളിൽ കോൺഗ്രസ് പാർട്ടിയുടേയും, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും സജീവ പ്രവർത്തകനായിരുന്നു കൊങ്ങശ്ശേരി കൃഷ്ണൻ. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ഇദ്ദേഹം തിരു-കൊച്ചിയിലേയും വള്ളുവനാട്ടിലേയും പാർട്ടി പ്രവർത്തന യൂണിറ്റുകളുടെ സംഘാടകനായിരുന്നു. 1948കളിൽ മൂന്ന് വർഷത്തോളം സർക്കാർ സേനയ്ക്കെതിരെ പൊരുതുന്ന സംഘാംഗവുമായിരുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.
എങ്കൾ ഭൂമി എങ്കൾക്ക്, യാര് വന്താലും വിടമാട്ടോം എന്ന മുദ്രാവാക്യം മുഴക്കി അട്ടപ്പാടിയിൽ ആദിവാസികളെ സംഘടിപ്പിച്ച് സമരം നടത്തി. 1976-ൽ അന്തരിച്ചു.