കെ.ആർ. വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ആർ. വിജയൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമികെ.എ. ബാലൻ
പിൻഗാമിഇ. ബാലാനന്ദൻ
മണ്ഡലംവടക്കേക്കര
വ്യക്തിഗത വിവരങ്ങൾ
ജനനം(1924-06-00)ജൂൺ , 1924
മരണം1997(1997-00-00) (പ്രായം 72–73)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of നവംബർ 24, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.ആർ. വിജയൻ[1]. വടക്കേക്കര നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[2]. 1957 മുതൽ തുടർച്ചയായി നാല് തവണ വടക്കേക്കര മണ്ഡലത്തിൽ നിന്നും മത്സരിച്ചപ്പോഴും ഒരു തവണ മാത്രമാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1924-ൽ ജനിച്ച വിജയൻ ഒരു ബി.എ., ബി.കോം ബിരുദധാരിയും അഭിഭാഷകനുമായിരുന്നു. സഹകരണ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിൽ സജീവ പങ്കാളിയായിരുന്നു. എറണാകുളം ജില്ലാ സഹകരണാ ബാങ്ക്, കൊച്ചി കയർ മാർക്കറ്റിംഗ് സൊസൈറ്റി എന്നീവിടങ്ങളിൽ അംഗമയിരുന്ന ഇദ്ദേഹം പറവൂർ താലൂക്ക് വായനശാലാ യൂണിയൻ പ്രസിഡന്റുമായിരുന്നു. ഒരു ദശകത്തോളം പറവൂർ നഗരസഭാ ചെയർമാനയിരുന്ന ഇദ്ദേഹം ഫിഷറീസ് കോർപ്പറേഷന്റെ ചെയർമാനം സ്ഥാനവും വഹിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2020-12-09.
  2. "Members - Kerala Legislature". Retrieved 2020-12-09.
"https://ml.wikipedia.org/w/index.php?title=കെ.ആർ._വിജയൻ&oldid=3814079" എന്ന താളിൽനിന്ന് ശേഖരിച്ചത്