Jump to content

എസ്. കുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. കുമാരൻ
സിപി.ഐ. കേരളസംസ്ഥാന സെക്രട്ടറി
ഓഫീസിൽ
1968–1970
മുൻഗാമിസി. അച്യുതമേനോൻ
പിൻഗാമിഎൻ.ഇ. ബാലറാം
രാജ്യസഭാംഗം
ഓഫീസിൽ
1970–1982
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിസി.ജി. സദാശിവൻ
പിൻഗാമിസുശീല ഗോപാലൻ
മണ്ഡലംമാരാരിക്കുളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1923-02-25)ഫെബ്രുവരി 25, 1923
മരണംഡിസംബർ 24, 1991(1991-12-24) (പ്രായം 68)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിശാന്താംബിക
കുട്ടികൾഒരു മകൻ 2 മകൾ
മാതാപിതാക്കൾ
  • കിട്ടച്ചൻ (അച്ഛൻ)
  • കൊച്ചു പാറു (അമ്മ)
As of മാർച്ച് 23, 2022
ഉറവിടം: നിയമസഭ

പുന്നപ്രവയലാർ സ്വതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എം.പി യും (രാജ്യസഭാംഗം) മാരാരിക്കുളം മുൻ എം.എൽ.എ. യുമായിരുന്നു എസ്. കുമാരൻ. (ജനനം: 25 ഫെബ്രുവരി 1923 - മരണം: 24 ഡിസംബർ 1991)

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴയിൽ ആര്യാട് കൊച്ചുതകിടിയിൽ വീട്ടിൽ കിട്ടന്റെയും കൊച്ചുപാറുവിന്റെയും മകനായി 1923- ൽ ജനിച്ചു. കയർഫാക്ടറിത്തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയരംഗത്തെത്തി ദേശീയ സ്വാതന്ത്ര്യസമരത്തിലും പ്രത്യേകിച്ച് പുന്നപ്ര-വയലാർ സമരത്തിലും പങ്കെടുത്തു. സ്വാതന്ത്ര്യസമരസേനാനിയും മാർക്സിസ്റ്റ് പാർട്ടി നേതാവും മാരാരിക്കുളം എം.എൽ.എ. യുമായിരുന്ന പരേതനായ എസ്. ദാമോരന്റെ ഇളയ സഹോദരനാണ്.

രാഷ്ട്രീയപ്രവർത്തനം

[തിരുത്തുക]
  • ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി സ്റ്റേറ്റ് കോൺഗ്രസ്സിന്റെ പ്രാദേശിക പ്രവർത്തനത്തിലൂടെ തുടക്കം.[1]
  • 1938 - ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ അംഗമായി
  • 1946 - ൽ സംസ്ഥാന കമ്മറ്റി അംഗമായി.
  • 1964 - ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ. യോടൊപ്പം നിലയുറപ്പിച്ചു.
  • 1966 - ൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി.
  • കാലയളവിൽ രണ്ടാം കേരളനിയമസഭയിൽ സി.പി.ഐ.പ്രതിനിധിനിധിയായി മാരാരിക്കുളം നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
  • രാജ്യസഭാ അംഗമായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടു (1976 - 1982)

രാജ്യസഭ കാലഘട്ടവും പാർട്ടിയും

[തിരുത്തുക]
  • 1982-1988 : സി.പി.ഐ.; എൽ.ഡി.എഫ്.
  • 1976-1982 : സി.പി.ഐ.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-16. Retrieved 2012-03-30.
"https://ml.wikipedia.org/w/index.php?title=എസ്._കുമാരൻ&oldid=3725942" എന്ന താളിൽനിന്ന് ശേഖരിച്ചത്