ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ. ജേക്കബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.എൽ. ജേക്കബ്.
കേരളത്തിലെ കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി
പദവിയിൽ
സെപ്റ്റംബർ 1 1983  മാർച്ച് 25 1987
മുൻഗാമിസിറിയക് ജോൺ
പിൻഗാമിവി.വി. രാഘവൻ, ടി.കെ. രാമകൃഷ്ണൻ
കേരളത്തിന്റെ കൃഷിവകുപ്പ് മന്ത്രി
പദവിയിൽ
ഒക്ടോബർ 29 1978  ഒക്ടോബർ 7 1979
മുൻഗാമികെ. ശങ്കരനാരായണൻ
പിൻഗാമിഎൻ.കെ. ബാലകൃഷ്ണൻ
കേരള നിയമസഭ അംഗം
പദവിയിൽ
ഒക്ടോബർ 4 1970  മാർച്ച് 25 1987
മുൻഗാമിഅലക്സാണ്ടർ പറമ്പിത്തറ
പിൻഗാമിഎം.കെ. സാനു
മണ്ഡലംഎറണാകുളം
പദവിയിൽ
മാർച്ച് 16 1957  സെപ്റ്റംബർ 10 1964
പിൻഗാമിഅലക്സാണ്ടർ പറമ്പിത്തറ
മണ്ഡലംഎറണാകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1911-04-11)ഏപ്രിൽ 11, 1911
മരണംസെപ്റ്റംബർ 20, 1995(1995-09-20) (84 വയസ്സ്)
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ്
പങ്കാളിഫിലോമിന ജേക്കബ്
കുട്ടികൾഅഞ്ച് ആണ്മക്കൾ, മൂന്ന് പെണ്മക്കൾ
മാതാപിതാക്കൾ
  • ലിഗോറി ജേക്കബ് (അച്ഛൻ)
As of സെപ്റ്റംബർ 14, 2011
ഉറവിടം:

കേരളത്തിലെ ഒരു മുൻ മന്ത്രിയും കോൺഗ്രസ് നേതാവും 1982-1983 വർഷങ്ങളിൽ കെ.പി.സി.സിയുടെ പ്രസിഡൻറുമായിരുന്നു എ.എൽ. ജേക്കബ് (19 ഏപ്രിൽ 1911 - 20 സെപ്റ്റംബർ 1995). അഞ്ചും ഏഴും നിയമസഭകളിൽ കൃഷിവകുപ്പും, ഏഴാം നിയമസഭയിൽ മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്തത് എ.എൽ. ജേക്കബായിരുന്നു.[1] ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് നിയമസഭകളിൽ എറണാകുളം മണ്ഡലത്തിൽ നിന്നാണ് എ.എൽ. ജേക്കബ് കേരളാ നിയമസഭയിലേക്കെത്തിയത്. കൊച്ചി, തിരുക്കൊച്ചി എന്നീ നിയമസഭകളിലും അദ്ദേഹം അംഗമായിരുന്നു. ലിഗോറി ജേക്കബിന്റെ മകനായി 1911 ഏപ്രിൽ 19നാണ് എ.എൽ. ജേക്കബ് ജനിച്ചത്; ഫിലോമിന ജേക്കബ്ബാണ് ഭാര്യ അഞ്ച് ആൺമക്കളും മൂന്ന് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.

1932ൽ കോൺഗ്രസിൽ ചേർന്ന ജേക്കബ് ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിരുന്നു. കേരള സർവകലാശാല സെനറ്റംഗം, കൊച്ചി സർവകലാശാല സെനറ്റംഗം, കേരള സ്പോർട്സ് കൗൺസിലംഗം, കെ.പി.സി.സി.(ഐ) പ്രസിഡന്റ്, എന്നീ നിലകളിലും എ.എൽ. ജേക്കബ് പ്രവർത്തിച്ചിരുന്നു. ഓൾകേരള വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ഇദ്ദേഹമായിരുന്നു.

ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം കൊച്ചിയിലെ ഒരു റോഡിന് എ.എൽ. ജേക്കബ്ബ് റോഡ് എന്നു നാമകരണം നൽകിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എ.എൽ._ജേക്കബ്&oldid=3720302" എന്ന താളിൽനിന്ന് ശേഖരിച്ചത്