പി. രവീന്ദ്രൻ
പി. രവീന്ദ്രൻ | |
---|---|
![]() | |
കേരളത്തിലെ തൊഴിൽ, വനം, വ്യവസായം വകുപ്പ് മന്ത്രി | |
ഓഫീസിൽ നവംബർ 1 1969 – ഓഗസ്റ്റ് 1 1970 | |
മുൻഗാമി | മത്തായി മാഞ്ഞൂരാൻ, എം.കെ. കൃഷ്ണൻ, ടി.വി. തോമസ് |
പിൻഗാമി | ബേബി ജോൺ, കെ.ജി. അടിയോടി ,എൻ.ഇ. ബാലറാം |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മേയ് 14 1996 – നവംബർ 13 1997 | |
മുൻഗാമി | സി.വി. പത്മരാജൻ |
പിൻഗാമി | എൻ. അനിരുദ്ധൻ |
മണ്ഡലം | ചാത്തന്നൂർ |
ഓഫീസിൽ മാർച്ച് 25 1987 – ഏപ്രിൽ 5 1991 | |
മുൻഗാമി | സി.വി. പത്മരാജൻ |
പിൻഗാമി | സി.വി. പത്മരാജൻ |
മണ്ഡലം | ചാത്തന്നൂർ |
ഓഫീസിൽ മാർച്ച് 3 1967 – മാർച്ച് 22 1977 | |
പിൻഗാമി | ജെ. ചിത്തരഞ്ജൻ |
മണ്ഡലം | ചാത്തന്നൂർ |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | ആർ.എസ്. ഉണ്ണി |
മണ്ഡലം | ഇരവിപുരം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നവംബർ 14, 1922 |
മരണം | നവംബർ 13, 1997 | (പ്രായം 74)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി(കൾ) | കെ. സാവിത്രിക്കുട്ടി |
കുട്ടികൾ | ഒരു മകൾ |
As of ഡിസംബർ 13, 2011 ഉറവിടം: നിയമസഭ |
കേരളത്തിലെ മുൻമന്ത്രിയും മുതിർന്ന സി.പി.ഐ. നേതാവുമായിരുന്നു പി. രവീന്ദ്രൻ (14 നവംബർ 1922 - 13 നവംബർ 1997). മൂന്നാം കേരളനിയമസഭയിൽ അച്യുതമേനോൻ മന്ത്രിസഭയിലെ തൊഴിൽ, വനം, വ്യവസായം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് പി. രവീന്ദ്രനായിരുന്നു[1]. പദ്മനാഭൻ എന്നായിരുന്നു പിതാവിന്റെ പേര്. കെ. സാവിത്രിക്കുട്ടിയാണ് ഭാര്യ ഒരു മകളുണ്ട്.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
നിയമത്തിൽ ബിരുദധാരിയായിരുന്ന പി. രവീന്ദ്രൻ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും, സഹകരണപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു. രാഷ്ട്രീയ തടവുകാരനായി ജയിൽ വാസവും അനുഷ്ഠിക്കേണ്ടതായി വന്നിട്ടുണ്ട്. 1951ലും 1954ലും തിരുക്കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം കേരള നിയമസഭയിലേക്ക് നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.പി.ഐ.യുടെ പ്രതിനിധിയായാണ് എല്ലാത്തവണയും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഒന്നും രണ്ടും കേരളനിയംസഭകളിൽ ഇരവിപുരം മണ്ഡലത്തിൽ നിന്നും മൂന്നും, നാലും, എട്ടും, പത്തും നിയമസഭകളിൽ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം നിയമസഭയിലേക്കെത്തിയത്.
മൂന്നാം കേരളനിയമസഭയിലെ അച്യുതമേനോൻ മന്ത്രിസഭയിൽ 1969 നവംബർ ഒന്നു മുതൽ 1970ഓഗസ്റ്റ് ഒന്ന് വരെ തൊഴിൽ, വനം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ഒരു മന്ത്രിയായിരുന്ന പി.രവീന്ദ്രൻ പത്താം കേരളനിയമസഭയിലെ(1996) പ്രോ-ടൈം സ്പീക്കറുമായിരുന്നു[2].
സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവംഗം, സി.പി.ഐ. നിയമസഭാകക്ഷി നേതാവ് (1967-69), എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. പത്താം കേരളനിയമസഭയിലെ സാമാജികനായിരിക്കെ 1997 നവംബർ 13ന് 75ആം ജന്മദിനത്തലേന്ന് ഇദ്ദേഹം അന്തരിച്ചു.
അവലംബം[തിരുത്തുക]
- ↑ http://niyamasabha.org/codes/members/m576.htm
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-12.
- 1922-ൽ ജനിച്ചവർ
- 1997-ൽ മരിച്ചവർ
- നവംബർ 14-ന് ജനിച്ചവർ
- നവംബർ 13-ന് മരിച്ചവർ
- ഒന്നാം കേരള നിയമസഭാംഗങ്ങൾ
- രണ്ടാം കേരള നിയമസഭാംഗങ്ങൾ
- മൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- നാലാം കേരള നിയമസഭാംഗങ്ങൾ
- എട്ടാം കേരള നിയമസഭാംഗങ്ങൾ
- പത്താം കേരള നിയമസഭാംഗങ്ങൾ
- കേരളത്തിലെ സി.പി.ഐ. പ്രവർത്തകർ
- കേരളത്തിലെ വനംവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ വ്യവസായവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ തൊഴിൽ വകുപ്പ് മന്ത്രിമാർ
- തിരു-കൊച്ചി നിയമസഭാംഗങ്ങൾ
- നിയമസഭാംഗമായിരിക്കെ മരണപ്പെട്ടവർ