ഉള്ളടക്കത്തിലേക്ക് പോവുക

എൻ. ഭാസ്കരൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ. ഭാസ്കരൻ നായർ
കേരളത്തിലെ ധനകാര്യ വകുപ്പ് മന്ത്രി
പദവിയിൽ
ഒക്ടോബർ 12 1979  ഡിസംബർ 1 1979
മുൻഗാമിഎസ്. വരദരാജൻ നായർ
പിൻഗാമികെ.എം. മാണി
കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി
പദവിയിൽ
ഒക്ടോബർ 12 1979  ഡിസംബർ 1 1979
മുൻഗാമിജെ. ചിത്തരഞ്ജൻ
പിൻഗാമിവക്കം പുരുഷോത്തമൻ
കേരള നിയമസഭയിലെ അംഗം
പദവിയിൽ
മാർച്ച് 22 1977  നവംബർ 30 1979
മുൻഗാമിജി. ഗോപിനാഥൻ പിള്ള
പിൻഗാമിഎസ്. ഗോവിന്ദക്കുറുപ്പ്
മണ്ഡലംമാവേലിക്കര
പദവിയിൽ
ഫെബ്രുവരി 9 1960  സെപ്റ്റംബർ 10 1964
മുൻഗാമിഎ.എം. കല്ല്യാണകൃഷ്ണൻ നായർ
പിൻഗാമികെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട്
മണ്ഡലംചങ്ങനാശ്ശേരി
വ്യക്തിഗത വിവരങ്ങൾ
ജനനം(1919-07-10)ജൂലൈ 10, 1919
മരണം30 ഓഗസ്റ്റ് 1998(1998-08-30) (79 വയസ്സ്)
രാഷ്ട്രീയ കക്ഷികോൺഗ്രസ്, എൻ.ഡി.പി.
പങ്കാളിഅമ്മിണി അമ്മ
കുട്ടികൾമൂന്ന് മകൾ രണ്ട് മകൻ
മാതാപിതാക്കൾ
  • നീലകണ്ഠ പിള്ള (അച്ഛൻ)
As of നവംബർ 1, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ മന്ത്രിയുമായിരുന്നു എൻ. ഭാസ്കരൻ നായർ (ജീവിതകാലം: 10 ജൂലൈ 1919 - 30 ഓഗസ്റ്റ് 1998). ചങ്ങനാശ്ശേരി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്കും മാവേലിക്കരയിൽ നിന്ന് അഞ്ചാം നിയമസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം നിയമസഭയിൽ കോൺഗ്രസിനേയും, അഞ്ചാം നിയമസഭയിൽ എൻ.ഡി.പി.യേയും പ്രതിനിധീകരിച്ചു. സി.എച്ച്. മന്ത്രിസഭയിൽ ധനകാര്യം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു[1].

ഒരു അഭിഭാഷകനായി ജോലി നോക്കിയിരുന്ന ഭാസ്കരൻ നായർ സജീവ കോൺഗ്രസ് പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1951-ലെ പൊതു തിരഞ്ഞെടുപ്പിൽ പി.എസ്.പി. സ്ഥാനാർത്ഥിയായി മത്സരിച്ച ഇദ്ദേഹം വിമോചനസമരത്തിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. 1964-1965 കാലഘട്ടത്തിൽ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാനായും, 1977 മുതൽ 1979 വരെ പെറ്റീഷൻ കമ്മിറ്റിയുടെ അദ്ധ്യക്ഷനായും പ്രവർത്തിച്ചു. ചങ്ങനാശ്ശേരി മുനിസിപ്പൽ കൗൺസിലർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, എൻ.എസ്.എസിന്റെ ബോർഡംഗം, ട്രഷറർ എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1962 ലെ എം‌ആർ‌എ വേൾഡ് കോൺഫറൻസിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്[2].

കുടുംബം

[തിരുത്തുക]

നീലകണ്ഠപിള്ള ആണ് പിതാവ്, അമ്മിണിയമ്മയാണ് ഭാര്യ. ഇദ്ദേഹത്തിന് രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്.

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2020-11-01.
  2. Suresh, Sreelakshmi; stateofkerala.in. "Kerala State - Everything about Kerala" (in ഇംഗ്ലീഷ്). Archived from the original on 2020-02-09. Retrieved 2020-11-01.
"https://ml.wikipedia.org/w/index.php?title=എൻ._ഭാസ്കരൻ_നായർ&oldid=4137247" എന്ന താളിൽനിന്ന് ശേഖരിച്ചത്