ഇ.പി. ഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇ.പി. ഗോപാലൻ
E.P. Gopalan.jpg
കേരള നിയമസഭ അംഗം
In office
മാർച്ച് 22 1977 – നവംബർ 30 1979
മുൻഗാമിഇ.എം.എസ്. നമ്പൂതിരിപ്പാട്
പിൻഗാമിഎം.പി. ഗംഗാധരൻ
മണ്ഡലംപട്ടാമ്പി
In office
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിപി. ഗോവിന്ദൻ നമ്പ്യാർ
പിൻഗാമിപാലോളി മുഹമ്മദ് കുട്ടി
മണ്ഡലംപെരിന്തൽമണ്ണ
In office
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിഇ.എം.എസ്. നമ്പൂതിരിപ്പാട്
മണ്ഡലംപട്ടാമ്പി
Personal details
Born
ഇറശ്ശീരി പുത്തൻവീട്ടിൽ ഗോപാലൻ നായർ

1912
Diedനവംബർ 1, 2001(2001-11-01) (പ്രായം 88–89)
പട്ടാമ്പി
Political partyസി.പി.ഐ.
Spouse(s)പദ്മാവതി
Childrenരണ്ട് ആൺ, രണ്ട് പെൺ
Parent(s)
  • ചാത്തുണ്ണി നായർ (father)
As of സെപ്റ്റംബർ 16, 2020
Source: നിയമസഭ

കേരള നിയമസഭയിലെ മുൻ അംഗവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ.പി. ഗോപാലൻ (1912- 01 നവംബർ 2001). ഒന്നും അഞ്ചും കേരളാ നിയമസഭകളിൽ ഇദ്ദേഹം പട്ടാമ്പി നിയോജകമണ്ഡലത്തേയാണ് പ്രതിനിധീകരിച്ചത്; രണ്ടാം നിയമസഭയിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തേയാണ് ഇ.പി. ഗോപാലാൻ നിയമസഭയിൽ പ്രതിനിധീകരിച്ചത്[1]. ചാത്തുണ്ണി നായർ എന്നായിരുന്നു പിതാവിന്റെ പേര്.[2].

1930കളിൽ തദ്ദേശീയമായി നടന്ന പല സമരങ്ങളിലും പങ്കെടുത്താണ് ഇ.പി. ഗോപാലൻ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്; 1939-ൽ ഇദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. 1939-ൽ യുദ്ധത്തിനെതിരെ പ്രസംഗം നടത്തിയതിന് 21 മാസത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മലബാർ ജില്ലാബോർഡംഗം, പാലക്കാട് ജില്ലാം കർഷകസംഗം പ്രസിഡന്റ്, ആഗ്രോ ഇൻഡസ്ട്രീസിന്റെ ആദ്യത്തെ നോൺ ഒഫീഷൻ ചെയർമാൻ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2001 നവംബർ 01ന് ഇ.പി. ഗോപാലൻ അന്തരിച്ചു. പത്മാവതിയാണ് ഭാര്യ, അരുണ, ഗീത, സുരേന്ദ്രൻ, നരേന്ദ്രൻ എന്നിവർ മക്കളാണ്.

അവലംബം[തിരുത്തുക]

  1. http://niyamasabha.org/codes/members/m187.htm
  2. Staff (2001-11-01). "ഇ.പി. ഗോപാലൻ അന്തരിച്ചു". ശേഖരിച്ചത് 2020-10-30.
"https://ml.wikipedia.org/w/index.php?title=ഇ.പി._ഗോപാലൻ&oldid=3718513" എന്ന താളിൽനിന്ന് ശേഖരിച്ചത്