ഉള്ളടക്കത്തിലേക്ക് പോവുക

ടി.കെ. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.കെ. കൃഷ്ണൻ
കേരള നിയമസഭ അംഗം
പദവിയിൽ
ഒക്ടോബർ 4 1970  മാർച്ച് 22 1977
മുൻഗാമിഎ.എസ്.എൻ. നമ്പീശൻ
പിൻഗാമികെ.പി. വിശ്വനാഥൻ
മണ്ഡലംകുന്നംകുളം
പദവിയിൽ
മാർച്ച് 3 1967  ജൂൺ 26 1970
മുൻഗാമികെ.ടി. അച്യുതൻ
പിൻഗാമിവി.കെ. ഗോപിനാഥൻ
മണ്ഡലംനാട്ടിക
പദവിയിൽ
മാർച്ച് 16 1957  ജൂലൈ 31 1959
പിൻഗാമിപി.ആർ. കൃഷ്ണൻ
മണ്ഡലംകുന്നംകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-12-27)ഡിസംബർ 27, 1922
മരണം1980(1980-00-00) (57–58 വയസ്സ്)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിടി. സുമതി
കുട്ടികൾരണ്ട് മകൻ, മൂന്ന് മകൾ
മാതാപിതാക്കൾ
  • മാക്കീൽ ചുമ്മാരൻ (അച്ഛൻ)
  • അന്നമ്മ (അമ്മ)
As of ഒക്ടോബർ 7, 2011
ഉറവിടം: നിയമസഭ

ഒന്നും, നാലും കേരളനിയമസഭകളിൽ കുന്ദംകുളം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി.കെ. കൃഷ്ണൻ (27 ഡിസംബർ 1922 - 1980). സി.പി.ഐ.എം. പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നും നാലും കേരള നിയമസഭയിലേക്കെത്തിയത്. മൂന്നാം കേരള നിയമസഭയിൽ നാട്ടിക മണ്ഡലത്തേയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. 1952-53, 1954-1956 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.

പബ്ലിക് അക്കൗണ്ട് കമ്മിറ്റി (1973-74), എസ്റ്റിമേറ്റ് കമ്മിറ്റി (1967-68), അഷുറൻസ് കമ്മിറ്റി (1976-77), ലൈബ്രറി അഡ്‌വൈസറി കമ്മിറ്റി എന്നിവയുടെ ചെയർമാൻ. 1967-69 വരെ നിയമസഭയിൽ ഐക്യമുന്നണിയുടെ ചീഫ് വിപ്പ് എന്നീ നിലകളിലും ടി.കെ. കൃഷണൻ പ്രവർത്തിച്ചിരുന്നു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ സബ് എഡിറ്ററുമായിരുന്നു ഇദ്ദേഹം. 1980-ൽ അന്തരിച്ചു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1977കുന്നംകുളം നിയമസഭാമണ്ഡലംകെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.)ടി.കെ. കൃഷ്ണൻസി.പി.എം.
1970കുന്നംകുളം നിയമസഭാമണ്ഡലംടി.കെ. കൃഷ്ണൻസി.പി.എം.കെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.)
1967നാട്ടിക നിയമസഭാമണ്ഡലംടി.കെ. കൃഷ്ണൻസി.പി.എം.കെ.കെ. വിശ്വനാഥൻഐ.എൻ.സി.
1965കുന്നംകുളം നിയമസഭാമണ്ഡലംടി.കെ. കൃഷ്ണൻസി.പി.എം.എം.കെ. രാജകോൺഗ്രസ് (ഐ.)
1960കുന്നംകുളം നിയമസഭാമണ്ഡലംപി.ആർ. കൃഷ്ണൻകോൺഗ്രസ് (ഐ.)ടി.കെ. കൃഷ്ണൻസി.പി.ഐ.
1957കുന്നംകുളം നിയമസഭാമണ്ഡലംടി.കെ. കൃഷ്ണൻസി.പി.ഐ.കെ.ഐ. വേലായുധൻകോൺഗ്രസ് (ഐ.)

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ടി.കെ._കൃഷ്ണൻ&oldid=4070779" എന്ന താളിൽനിന്ന് ശേഖരിച്ചത്