പി.സി. ആദിച്ചൻ
ദൃശ്യരൂപം
പി.സി. ആദിച്ചൻ | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 1967 മാർച്ച് 4 – 1970 ഡിസംബർ 27 | |
പിൻഗാമി | ഭാർഗവി തങ്കപ്പൻ |
മണ്ഡലം | അടൂർ |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | ആർ. ഗോവിന്ദൻ |
പിൻഗാമി | കെ. ചന്ദ്രശേഖര ശാസ്ത്രി |
മണ്ഡലം | കുന്നത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നവംബർ , 1907 |
മരണം | ഓഗസ്റ്റ് 7, 1976 | (പ്രായം 68)
രാഷ്ട്രീയ കക്ഷി | സി.പി.ഐ |
പങ്കാളികൾ | കൊച്ചയ്യ, കൊച്ചിക്ക |
കുട്ടികൾ | ഒരു മകൻ, നാല് മകൾ |
മാതാപിതാക്കൾ |
|
As of ജൂൺ 15, 2020 ഉറവിടം: ലോക്സഭ |
സി.പി.ഐ പ്രതിനിധിയായി കേരള നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരെഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി.സി. ആദിച്ചൻ (ജീവിതകാലം: 1907 - 07 ഓഗസ്റ്റ് 1976). കുന്നത്തൂർ മണ്ഡലത്തിൽനിന്ന്[1] രണ്ടാം കേരളാനിയമസഭയിലേക്കും അടൂർ മണ്ഡലത്തിൽ നിന്ന് നാലാമത് ലോകസഭയിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു.
ഇദ്ദേഹം നിയമസഭാസാമാജികനാകുന്നതിനു മുൻപ് ശ്രീമൂലം അസംബ്ലിയിലേക്കും (1937-47), തിരുവിതാംകൂർ ലെജിസ്ലേറ്റീവിലേക്കും (1948-49), തിരു-കൊച്ചി അസംബ്ലിയിലേക്കും (1949-51) തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. അഖില തിരുവിതാംകൂർ കുറവർ മഹാസഭയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളും പ്രവർത്തിച്ചിരുന്നു.