സി.ജി. സദാശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സദാശിവൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സദാശിവൻ (വിവക്ഷകൾ) എന്ന താൾ കാണുക. സദാശിവൻ (വിവക്ഷകൾ)
സി.ജി. സദാശിവൻ
C.G. Sadasivan.jpg
ഒന്നാം കേരള നിയമസഭയിലെ അംഗം
In office
1957 – 1959
മുൻഗാമിഇല്ല
Succeeded byഎസ്. കുമാരൻ
Constituencyമാരാരിക്കുളം
Personal details
Born(1913-08-13)ഓഗസ്റ്റ് 13, 1913
Diedഫെബ്രുവരി 26, 1985(1985-02-26) (പ്രായം 71)
Political partyകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
As of ഡിസംബർ 19, 2011
Source: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ മാരാരിക്കുളം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി.ജി. സദാശിവൻ (13 ഓഗസ്റ്റ് 1913 - 26 ഫെബ്രുവരി 1985).പാണാവള്ളി ചിറ്റയിൽ ഗോവിന്ദൻ വൈദ്യരുടെയും പർവ്വതിഅമ്മയുടെയും മകനായി ജനിച്ചു. കമ്യുണിസ്റ്റ് പാർട്ടിയുടെ ആവിർഭാവം മുതൽ പാർട്ടി കെട്ടിപ്പടുക്കുന്നതിനായി, കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു.അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയെയാണ് ഒന്നാം കേരളനിയമസഭയിൽ ഇദ്ദേഹം പ്രതിനിധാനം ചെയ്തത്. 1913 ഓഗസ്റ്റ് 13ന് ജനിച്ചു. 1952 മുതൽ 1956 വരേയും, 1954 മുതൽ 1956 വരേയും തിരുക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു. 1938ലാണ് സി.ജി. സദാശിവൻ രാഷ്ട്രീയത്തിൽ സജീവമായത്. 1959 മുതൽ 1960 വരെ പ്രൈവറ്റ് മെംബേഴ്സ് ബിൽസ് ആന്റ് റെസലൂഷൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള കയർ കോർപറേഷൻ ചെയർമാൻ, സി. പി. ഐ. യുടെ സംസ്ഥാന കൺട്രോൾ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. പുന്നപ്ര വയലാർ സമര നായകന്മാരിൽ ഒരാളായിരുന്ന സി. ജി. അനേക വർഷങ്ങൾ ഒളിവു ജീവിതം നയിക്കുകയും ത്യാഗപൂർണമായ ജീവിതം നയിക്കുകയും ചെയ്ത ഒരു സാമൂഹ്യ രാഷ്ട്രീയ നേതാവായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.ജി._സദാശിവൻ&oldid=2836423" എന്ന താളിൽനിന്ന് ശേഖരിച്ചത്