പി.ആർ. മാധവൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പന്തളം പി.ആർ. മാധവൻ പിള്ള
P.R. Madhavan Pillai.jpg
കേരള നിയമസഭ അംഗം
In office
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമിപി.ജെ. തോമസ്
മണ്ഡലംകോന്നി
In office
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിജി. ചന്ദ്രശേഖര പിള്ള
മണ്ഡലംകുന്നത്തൂർ
Personal details
Born(1917-03-06)മാർച്ച് 6, 1917
Diedസെപ്റ്റംബർ 25, 1976(1976-09-25) (പ്രായം 59)
Political partyസി.പി.ഐ.
Spouse(s)എൻ. സരോജിനിയമ്മ[1]
Childrenമൂന്ന് ആൺകുട്ടികൾ, മൂന്ന് പെൺകുട്ടികൾ
As of നവംബർ 3, 2011
Source: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ കുന്നത്തൂർ നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ കോന്നി നിയോജകമണ്ഡലത്തേയും[2] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.ആർ. മാധവൻ പിള്ള എന്ന പന്തളം പി.ആർ. മാധവൻ പിള്ള(6 മർച്ച് 1917–25 സെപ്റ്റംബർ 1976). സി.പി.ഐ. പ്രതിനിധിയായാണ് മാധവൻ പിള്ള കേരള നിയമസഭയിലേക്കെത്തിയത്. 1917 മാർച്ച് 6ന് ജനിച്ചു. 1953–55 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.

1938-ൽ ഒരു കോൺഗ്രസ് പ്രവർത്തകനായാണ് മാധവൻ പിള്ള രാഷ്ട്രീയ ജീവിതമാരംഭിച്ചത്, തിരുവിതാംകൂർ കോൺഗ്രസ് കമ്മിറ്റിയിൽ 1948വരെ അംഗമായിരുന്ന ഇദ്ദേഹം അതേവർഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിലംഗമായി. സി.പി.ഐ. സംസ്ഥാന സമിതിയംഗം, അഖിലേന്ത്യ കിസാൻ സഭാംഗം, കേന്ദ്ര കിസാൻ കൗൺസിലംഗം, കേരള കർഷക സംഘത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണാങ്ങളായ കേരളം, നവലോകം എന്നീവയുടെ എഡിറ്ററായിരുന്ന മാധവൻ പിള്ള 1948 വരെ കോൺഗ്രസ് പ്രസിദ്ധീകരണമായ യുവകേരളത്തിന്റെ മുഖ്യപത്രാധിപരും ആയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.ആർ._മാധവൻ_പിള്ള&oldid=3501679" എന്ന താളിൽനിന്ന് ശേഖരിച്ചത്