ഇ. ഗോപാലകൃഷ്ണമേനോൻ
ദൃശ്യരൂപം
ഇ. ഗോപാലകൃഷ്ണമേനോൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഒക്ടോബർ 4 1970 – ഒക്ടോബർ 22 1977 | |
മുൻഗാമി | പി.കെ. ഗോപാലകൃഷ്ണൻ |
പിൻഗാമി | വി.കെ. രാജൻ |
മണ്ഡലം | കൊടുങ്ങല്ലൂർ |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | പി.കെ. അബ്ദുൾ ഖാദിർ |
മണ്ഡലം | കൊടുങ്ങല്ലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജനുവരി 16, 1919 |
മരണം | 19 ഓഗസ്റ്റ് 1996 | (പ്രായം 77)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | വി. സരസ്വതി |
കുട്ടികൾ | മൂന്ന് മകൻ ഒരു മകൾ |
As of നവംബർ 2, 2020 ഉറവിടം: നിയമസഭ |
കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തേ ഒന്നും നാലും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് ഇ. ഗോപാലകൃഷ്ണമേനോൻ (16 ജനുവരി 1919 - 08 സെപ്റ്റംബർ 1996). 1919 ജനുവരി 16-നാണ് ഗോപാലകൃഷ്ണമേനോൻ ജനിച്ചത്. വി. സരസ്വതിയാണ് ഭാര്യ. ഇവർക്ക് മൂന്ന് ആൺമക്കളും, ഒരു പെൺകുട്ടിയുമുണ്ട്. 1996 സെപ്റ്റംബർ 8-ന് ഇദ്ദേഹം അന്തരിച്ചു. 1942-ൽ സി.പി.ഐ.യിൽ ചേരുന്നതിനു മുൻപ് ഇദ്ദേഹം സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു.
അധികാരങ്ങൾ
[തിരുത്തുക]കൊച്ചിൻ കർഷകസഭാ സെക്രട്ടറി (1943), തിരുക്കൊച്ചി കർഷകസംഘം സെക്രട്ടറി (1952-56); കേരള കർഷകസംഘം സെക്രട്ടറി, സി.പി.ഐ.യുടെ ദേശീയ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും ഇ. ഗോപാലകൃഷ്ണമേനോൻ പ്രവർത്തിച്ചിരുന്നു.
കൊച്ചി നിയമസഭയിലും(1949), തിരുക്കൊച്ചി(1952) നിയമസഭയിലും ഗോപാലകൃഷ്ണമേനോൻ അംഗമായിരുന്നു.[1]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1982 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ., യു.ഡി.എഫ് | ഇ. ഗോപാലകൃഷ്ണമേനോൻ | സി.പി.ഐ., എൽ.ഡി.എഫ് |
1970 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | ഇ. ഗോപാലകൃഷ്ണമേനോൻ | സി.പി.ഐ. | പി.വി. അബ്ദുൽ ഖാദർ | സ്വതന്ത്ര സ്ഥാനാർത്ഥി |
1965 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | കെ.സി.എം. മേത്തർ | കോൺഗ്രസ് (ഐ.) | ഇ. ഗോപാലകൃഷ്ണമേനോൻ | സി.പി.ഐ. |
1960 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | പി.കെ. അബ്ദുൾ ഖാദിർ | കോൺഗ്രസ് (ഐ.) | ഇ. ഗോപാലകൃഷ്ണമേനോൻ | സി.പി.ഐ. |
1957 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | ഇ. ഗോപാലകൃഷ്ണമേനോൻ | സി.പി.ഐ. | എ.കെ. കുഞ്ഞുമൊയ്തീൻ | കോൺഗ്രസ് (ഐ.) |