എം. കുമാരൻ
എം. കുമാരൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഒക്ടോബർ 4 1970 – മാർച്ച് 22 1977 | |
മുൻഗാമി | ഇ.വി. കുമാരൻ |
പിൻഗാമി | കാന്തലോട്ട് കുഞ്ഞമ്പു |
മണ്ഡലം | നാദാപുരം |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | പി.കെ. നാരായണൻ നമ്പ്യാർ |
മണ്ഡലം | പേരാമ്പ്ര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജൂലൈ 15, 1920 |
മരണം | മാർച്ച് 30, 1995 | (പ്രായം 74)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | ടി.കെ. നാരായണി |
കുട്ടികൾ | ഒരു മകൻ, മൂന്ന് മകൾ |
As of ഒക്ടോബർ 13, 2011 ഉറവിടം: നിയമസഭ |
ഒന്നാം കേരളനിയമസഭയിൽ പേരാമ്പ്ര നിയോജകമണ്ഡലത്തേയും, നാലാം കേരളനിയമസയിൽ നാദാപുരം നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം .കുമാരൻ (15 ജൂലൈ 1920 - 30 മാർച്ച് 1995). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. ടി.കെ. നാരായണിയാണ് ഭാര്യ, ഒരാൺകുട്ടിയും മൂന്ന് പെൺകുട്ടികളുമുണ്ട്.
പ്രൈവറ്റ് മെമ്പേഴ്സ് ബിൽസ് ആന്റ് റെസലൂഷൻ കമ്മിറ്റി ചെയർമാൻ (1976-77), വടകര പഞ്ചായത്തംഗം (1952-62), മലബാർ ജില്ലാബോർഡംഗം (1954-58), വടകര മുനിസിപ്പൽ കൗൺസിലർ (1962-68), കേരള സർവകലാശാല സെനറ്റംഗം (1962-68), സി.പി.ഐ. കോഴിക്കോട് ജില്ലാ കൗൺസിൽ സെക്രട്ടറി, സി.പി.ഐ. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1936-ൽ കോൺഗ്രസിൽ അംഗമായാണ് കുമാരൻ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്, പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായ ഇദ്ദേഹം 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1940-50 കാലഘട്ടങ്ങളിൽ ആറുവർഷത്തോളം സർക്കാരിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിനാൽ ഒളിവിൽ കഴിയേണ്ടി വന്നിരുന്നു. പ്രതീക്ഷ എന്ന മാസികയുടെ എഡിറ്ററായും കുമാരൻ പ്രവർത്തിച്ചിട്ടുണ്ട്.