ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായർ
ആർ. ജനാർദ്ദനൻ നായർ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | പി. നാരായണൻ തമ്പി |
മണ്ഡലം | നെയ്യാറ്റിൻകര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ , 1914 |
മരണം | 31 ഓഗസ്റ്റ് 1993 | (പ്രായം 78)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
മാതാപിതാക്കൾ |
|
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ |
കമ്മ്യൂണിസ്റ്റുകാരനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായർ എന്ന ആർ.ജനാർദ്ദനൻ നായർ (സെപ്റ്റംബർ 1914 - 1994). നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ നിന്നായിരുന്നു ഇദ്ദേഹം ആദ്യ കേരളനിയമസഭയിലേക്കെത്തിയത്[1]. ഒരു കർഷകാനായി ജോലിനോക്കിയ ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ പങ്കെടുത്തിരുന്നു. 1952ലാണ് ജനാർദ്ദനൻ നായർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലംഗമായത്. ഒറ്റശേഖരമംഗലം ഹൈസ്കൂളിന്റെ മാനേജരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്[2]. തിരുവനന്തപുരം ജില്ലയുടെ തെക്കൻ മേഖലയിലെ കാണിപ്പറ്റ് കർഷക ഭൂമിയിൽ നിന്നും കർഷകരെ കുടിയിറക്കിയതിനെതിരെ കാണിപ്പറ്റ് കർഷക സംഘം രൂപീകരിച്ച് സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നു. 1952 മുതൽ മരണം വരെ ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിന്റെ അംഗവും 17 വർഷം പ്രസിഡന്റുമായിരുന്നു. കാർഷിക സർവ്വകലാശാലയിലെ സ്ഥാപക സെനറ്റംഗമായും പ്രവർത്തിച്ചിരുന്നു.
കുടുംബം
[തിരുത്തുക]മേക്കേശൂലംകുഴി വീട്ടിൽ രാമൻ പിള്ളയാണ് പിതാവ്, ജെ. വേണുഗോപാലൻ നായർ മകനാണ്[2].
അവലംബം
[തിരുത്തുക]- ↑ http://niyamasabha.org/codes/members/m235.htm
- ↑ 2.0 2.1 "പതിമൂന്നാം കേരളനിയമസഭ ഒൻപതാം സമ്മേളനം" (PDF). 2013 ജൂലൈ 5. Retrieved 11 നവംബർ 2020.
{{cite journal}}
: Check date values in:|date=
(help); Cite journal requires|journal=
(help)