അലക്സാണ്ടർ പറമ്പിത്തറ
അലക്സാണ്ടർ പറമ്പിത്തറ | |
|---|---|
| കേരളനിയമസഭയുടെ സ്പീക്കർ | |
| പദവിയിൽ ഡിസംബർ 13 1961 – സെപ്റ്റംബർ 10 1964 | |
| മുൻഗാമി | സി.എച്ച്. മുഹമ്മദ്കോയ |
| പിൻഗാമി | ഡി. ദാമോദരൻ പോറ്റി |
| കേരള നിയമസഭയിലെ അംഗം. | |
| പദവിയിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
| പിൻഗാമി | പി. ഗംഗാധരൻ |
| മണ്ഡലം | പള്ളുരുത്തി |
| പദവിയിൽ മാർച്ച് 3, 1967 – ജൂൺ 26, 1970 | |
| മുൻഗാമി | എ.എൽ. ജേക്കബ് |
| പിൻഗാമി | എ.എൽ. ജേക്കബ് |
| മണ്ഡലം | എറണാകുളം |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഫെബ്രുവരി 11, 1900 |
| മരണം | 10 ജൂൺ 1989 (89 വയസ്സ്) |
| ദേശീയത | ഇന്ത്യൻ |
| രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of സെപ്റ്റംബർ 16, 2020 ഉറവിടം: നിയമസഭ | |
കേരളാ നിയമസഭയിലെ നാലാമത്തെ[1] സ്പീക്കറും ഒന്ന്, രണ്ട്, മൂന്ന് കേരള നിയമസഭകളിൽ അംഗവുമായിരുന്ന രാഷ്ട്രീയനേതാവായിരുന്നു അലക്സാണ്ടർ പറമ്പിത്തറ (11 ഫെബ്രുവരി 1900 - 10 ജൂൺ 1989 )[1]. കൊച്ചി നിയമസഭാംഗം (1935-38) & (1948-49), തിരുക്കൊച്ചി നിയമസഭാംഗം (1949-56), പള്ളുരുത്തി നിയോജകമണ്ഡലത്തിൽ കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളനിയമസഭയിലും അംഗമായിട്ടുണ്ട് അലക്സാണ്ടർ. എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് പ്രതിനിധിയായി മൂന്നാമത് കേരളനിയമസഭയിലേക്ക് അലക്സാണ്ടർ തിരഞ്ഞെടുക്കപ്പെട്ടത്.[2]
കുമ്പളങ്ങി സെന്റ്.പീറ്റേഴ്സ് ഹൈസ്കൂളിൽ പ്രധാനാധ്യാപകനായി ഔദ്യോഗിക ജോലിയാരംഭിച്ച അലക്സാണ്ടർ ഗവണ്മെന്റ് കമ്മിറ്റി ഓഫ് അഷുറൻസിന്റെ ചെയർമാൻ(1967-68), ലൈബ്രറി ഉപദേശക കമ്മിറ്റി ചെയർമാൻ(1969-70), എറണാകുളം മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ്(1947-57), എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്(1961) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.