ഉള്ളടക്കത്തിലേക്ക് പോവുക

പി.പി. തങ്കച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.പി. തങ്കച്ചൻ
കെ.പി.സി.സി പ്രസിഡൻറ്
പദവിയിൽ
പദവിയിൽ
2004
മുൻഗാമികെ. മുരളീധരൻ
പിൻഗാമിതെന്നല ബാലകൃഷ്ണപിള്ള
നിയമസഭാംഗം
പദവിയിൽ
1982,1987,1991,1996–2001
മുൻഗാമിപി.ആർ. ശിവൻ
പിൻഗാമിസാജു പോൾ
മണ്ഡലംപെരുമ്പാവൂർ നിയമസഭാമണ്ഡലം
യു.ഡി.എഫ് കൺവീനർ
പദവിയിൽ
2004–2018
മുൻഗാമിഉമ്മൻചാണ്ടി
പിൻഗാമിബെന്നി ബെഹനാൻ
വ്യക്തിഗത വിവരങ്ങൾ
ജനനം
പൈനാടത്ത് പൗലോസ് തങ്കച്ചൻ

1939 ജൂലൈ 29
അങ്കമാലി, എറണാകുളം ജില്ല
മരണംസെപ്റ്റംബർ 11, 2025(2025-09-11) (86 വയസ്സ്)
എറണാകുളം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിടി.വി. തങ്കമ്മ
കുട്ടികൾ3
As of 11 സെപ്റ്റംബർ, 2025
ഉറവിടം: നിയമസഭ

കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു പി.പി. തങ്കച്ചൻ.(1939-2025) [1]എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി, 1982 മുതൽ 1996 വരെ പെരുമ്പാവൂർ എം.എൽ.എ, 2004 മുതൽ 2018 വരെ തുടർച്ചയായി പതിനാല് വർഷം യു.ഡി.എഫ് കൺവീനർ,[2] 2004-ൽ കെപിസിസിയുടെ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിലെ അങ്കമാലിയിൽ റവ.ഫാ. പൗലോസ് പൈനാടത്തിൻ്റെയും അന്നമ്മയുടേയും മകനായി 1939 ജൂലൈ 29ന് ജനിച്ചു. പൈനാടത്ത് പൗലോസ് തങ്കച്ചൻ എന്നതാണ് ശരിയായ പേര്. തേവര എസ്.എച്ച്. കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു.പൊതുഭരണത്തിൽ ഡിപ്ലോമ ബിരുദവും നേടി.[3]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1968-ൽ പെരുമ്പാവൂർ കോർപ്പറേഷൻ്റെ ചെയർമാൻ ആയിട്ടാണ് പൊതുരംഗ പ്രവേശനം. 1968-ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ ചെയർമാൻ എന്ന റെക്കോർഡും തങ്കച്ചൻ്റെ പേരിലാണ്.

1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായിരുന്നു. 1977 മുതൽ 1989 വരെ എറണാകുളം ഡി.സി.സി പ്രസിഡൻറായും 1980-1982 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

1982-ൽ പെരുമ്പാവൂരിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും(1987, 1991, 1996) പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമസഭാംഗമായി. 1987-1991 കാലഘട്ടത്തിൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്നു.

2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.എം. മോനായിയോട് പരാജയപ്പെട്ടു.

1991-1995-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായും [4] 1996-2001-ലെ നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു.

2001 മുതൽ 2004 വരെ മാർക്കറ്റ് ഫെഡ് ചെയർമാനായും കെ.പി.സി.സിയുടെ വൈസ് പ്രസിഡൻറായും നിയമിതനായി.

2004-ൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന കെ. മുരളീധരൻ മൂന്നാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായതോടെ 2004 ഫെബ്രുവരി മുതൽ ജൂൺ വരെ കെ.പി.സി.സിയുടെ താത്കാലിക പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

2004-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ യു.ഡി.എഫ് കൺവീനറായ തങ്കച്ചൻ 2018 വരെ കൺവീനറായി തുടർന്നു.[5][6]

കോൺഗ്രസ് പാർട്ടിയിൽ എക്കാലവും ലീഡർ കെ.കരുണാകരൻ്റെ വിശ്വസ്ഥനായിരുന്ന തങ്കച്ചൻ ഐ ഗ്രൂപ്പിലെ പ്രധാന നേതാവായിരുന്നു എങ്കിലും എ ഗ്രൂപ്പ് നേതാക്കളുമായി സമവായത്തിൻ്റെ വഴിയാണ് തിരഞ്ഞെടുത്തത്. കോൺഗ്രസ് പാർട്ടിയിൽ ഗ്രൂപ്പ് പോരുകൾ തുടർന്നപ്പോഴും ഗ്രൂപ്പുകൾക്ക് അതീതമായി എല്ലാ വിഭാഗം നേതാക്കളുമായി സൗഹൃദം നില നിർത്തിയിരുന്നതാണ് തങ്കച്ചൻ്റെ സവിശേഷത.

2018-ൽ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.[7]

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 86-മത്തെ വയസിൽ 2025 സെപ്റ്റംബർ 11 ന് വൈകിട്ട് നാലരക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. സെപ്റ്റംബർ 13ന് വൈകിട്ട് നാലു മണിയോടെ നെടുമ്പാശേരി യാക്കോബായ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.[8][9][10]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [11] [12]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2006കുന്നത്തുനാട് നിയമസഭാമണ്ഡലംഎം.എം. മോനായിസി.പി.ഐ.എം., എൽ.ഡി.എഫ്.പി.പി. തങ്കച്ചൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.കെ.ആർ. രാജഗോപാൽബി.ജെ.പി.
2001പെരുമ്പാവൂർ നിയമസഭാമണ്ഡലംസാജു പോൾസി.പി.ഐ.എം., എൽ.ഡി.എഫ്.പി.പി. തങ്കച്ചൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996പെരുമ്പാവൂർ നിയമസഭാമണ്ഡലംപി.പി. തങ്കച്ചൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ആർ. രാമൻ കർത്തജനതാ ദൾ എൽ.ഡി.എഫ്.
1991പെരുമ്പാവൂർ നിയമസഭാമണ്ഡലംപി.പി. തങ്കച്ചൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ആലുങ്കൽ ദേവസിജനതാ ദൾ എൽ.ഡി.എഫ്.
1987പെരുമ്പാവൂർ നിയമസഭാമണ്ഡലംപി.പി. തങ്കച്ചൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ആർ. രാമൻ കർത്തജനതാ ദൾ, എൽ.ഡി.എഫ്.
1982പെരുമ്പാവൂർ നിയമസഭാമണ്ഡലംപി.പി. തങ്കച്ചൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി.ആർ. ശിവൻസി.പി.ഐ.എം., എൽ.ഡി.എഫ്.

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭാര്യ :
  • പരേതയായ ടി.വി. തങ്കമ്മ
  • മക്കൾ :
  • വർഗീസ്
  • ഡോ.രേഖ
  • ഡോ.രേണു

അവലംബം

[തിരുത്തുക]
  1. http://www.niyamasabha.org/codes/members/m682.htm
  2. പിപി തങ്കച്ചൻ അന്തരിച്ചു
  3. http://www.niyamasabha.org/codes/members/m682.htm
  4. http://www.niyamasabha.org/codes/ginfo_6_9.htm
  5. https://www.thehindu.com/news/national/kerala/benny-behanan-is-udf-convener/article24996840.ece
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-21. Retrieved 2021-01-11.
  7. https://www.manoramaonline.com/news/latest-news/2025/09/11/early-life-and-political-beginnings-of-p-p-thankachan.html
  8. https://www.madhyamam.com/kerala/pp-thankachan-passes-away-1446107
  9. https://www.reporterlive.com/topnews/kerala/2025/09/11/senior-congress-leader-p-p-thankachan-passes-away
  10. https://keralakaumudi.com/news/mobile/news.php?id=1609037&u=obit-ernakulam
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-03. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2020-10-03.
"https://ml.wikipedia.org/w/index.php?title=പി.പി._തങ്കച്ചൻ&oldid=4599223" എന്ന താളിൽനിന്ന് ശേഖരിച്ചത്