ആർ. രാഘവ മേനോൻ
ദൃശ്യരൂപം
ആർ. രാഘവ മേനോൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | ആർ. കൃഷ്ണൻ |
മണ്ഡലം | പാലക്കാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജൂൺ 14, 1892 |
മരണം | 1972 | (പ്രായം 79–80)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of നവംബർ 17, 2011 ഉറവിടം: നിയമസഭ |
ഒന്നും, രണ്ടും കേരളനിയമസഭകളിൽ പാലക്കാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ആർ. രാഘവ മേനോൻ (ജീവിതകാലം: 14 ജൂൺ 1892 - 1972). കോൺഗ്രസ് പ്രതിനിധിയായാണ് രാഘവ മേനോൻ കേരള നിയമസഭയിലേക്കെത്തിയത്. 1892 ജൂൺ 14ന് ജനിച്ചു. 1937 മുതൽ 1951 വരെ മദ്രാസ് നിയമസഭയിലംഗമായിരുന്ന രാഘവമേനോൻ, ടി. പ്രകാശത്തിന്റെ നേതൃത്തത്തിലുള്ള മദ്രാസ് മന്ത്രിസഭയിലെ (1946-47) ഭക്ഷ്യ, ഗതാഗത വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
തുടക്കം മുതൽ 1952 വരെ എ.ഐ.സി.സി. അംഗം, ലയനം വരെ മലബാർ ഡി.സി.സി. പ്രസിഡന്റ്, 1950 മുതൽ 1950 വരെ കെ.പി.സി.സി. അംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിയമബിരുദം നേടിയിരുന്ന മേനോൻ 1917 മുതൽക്കേ വക്കീൽ പരിശീലനം തുടങ്ങിയിരുന്നു.