പി. നാരായണൻ തമ്പി
ദൃശ്യരൂപം
പി. നാരായണൻ തമ്പി | |
|---|---|
| കേരള നിയമസഭ അംഗം | |
| പദവിയിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
| മുൻഗാമി | ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായർ |
| പിൻഗാമി | ആർ. ഗോപാലകൃഷ്ണൻ നായർ |
| മണ്ഡലം | നെയ്യാറ്റിൻകര |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഡിസംബർ , 1925 |
| മരണം | ജൂൺ 17, 2009 (83 വയസ്സ്) നെയ്യാറ്റിൻകര |
| രാഷ്ട്രീയ കക്ഷി | പി.എസ്.പി. |
| പങ്കാളി | കെ.ആർ. ലീല |
| കുട്ടികൾ | ആശാലത, ഹേമലത, ശ്യാം മോഹൻ |
| മാതാപിതാക്കൾ |
|
As of ഒക്ടോബർ 26, 2022 ഉറവിടം: നിയമസഭ | |
രണ്ടാം കേരളനിയമസഭയിൽ നെയ്യാറ്റിൻകര മണ്ഡലത്തിന്റെ പ്രതിനിധിയും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പാർലിമെന്ററി പാർട്ടി സെക്രട്ടറിയും ആയിരുന്നു പി. നാരായണൻ തമ്പി ( ഡിസംബർ 1925 -17 ജൂൺ 2009).[1]
ജീവിതരേഖ
[തിരുത്തുക]ബി. ഈശ്വരി പിള്ള തങ്കച്ചിയുടേയും സി.വി. പത്മനാഭപിള്ളയുടേയും മകനായി 1925 ഡിസംബറിൽ ജനിച്ചു. നിയമബിരുദധാരിയായിരുന്നു. 1946-47 കാലഘട്ടത്തിൽ ബ്രിട്ടീഷിന്ത്യൻ സൈന്യത്തിലും 1947-49 കാലഘട്ടത്തിൽ തിരുവിതാംകൂർ സൈന്യത്തിലും സേവനമനുഷ്ടിച്ചു. എൻ.എസ്.എസിന്റെ സജീവപ്രവർത്തകനും എൻ.എസ്.എസ് ഡയറക്റ്റർ ബോർഡിലെ അംഗവുമായിരുന്നു പി. നാരായണൻ തമ്പി.[2]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]| വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടി |
|---|---|---|---|---|---|
| 1960[3] | നെയ്യാറ്റിൻകര നിയമസഭാമണ്ഡലം | പി. നാരായണൻ തമ്പി | പി.എസ്.പി | ആർ. ജനാർദ്ദനൻ നായർ | സി.പി.ഐ |