എം.സി. എബ്രഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം.സി. എബ്രഹാം
എം.സി. എബ്രഹാം

എം.സി. എബ്രഹാം


ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം.
ഔദ്യോഗിക കാലം
ഏപ്രിൽ 1 1957 – സെപ്റ്റംബർ 10 1964
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി ജോസഫ് ചാഴിക്കാട്ട്
മണ്ഡലം കടുത്തുരുത്തി

ജനനം (1918-01-06)ജനുവരി 6, 1918
കേരളം
മരണം 24 ഡിസംബർ 1997(1997-12-24) (പ്രായം 79)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കോൺഗ്രസ്
ജീവിത പങ്കാളി ത്രേസ്യാമ്മ
മക്കൾ നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും
As of ജൂൺ 17, 2020
ഉറവിടം: നിയമസഭ


ഒന്നാമത്തെയും രണ്ടാമത്തേയും കേരള നിയമസഭയിൽ അംഗമായിരുന്ന ഒരു കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകനായിരുന്നു എം.സി. എബ്രഹാം(ജൂൺ 1918-ഡിസംബർ 24 -1997). ഒരു അഭിഭാഷകാനായി ഔദ്യോഗിക ജീവിതം നയിച്ച എബ്രഹാം കടുത്തുരുത്തി നിയസഭാ മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും നിയമസഭയിലംഗമായത്.[1]

മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ്, ക്നാനയ മഹാജനസഭ ജനറൽ സെക്രട്ടറി, സ്വാതന്ത്ര സമരസേനാനി, കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി, കെ.പി.സി.സി. എക്സിക്യൂട്ടിവ് കമ്മറ്റിയംഗം, കെ.റ്റി.ഡി.സി. മേധാവി, അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ബാങ്ക് ബോർഡംഗം എന്നീ നിലകളിൽമ് എം.സി. എബ്രഹാം പ്രവർത്തിച്ചിട്ടുണ്ട്. ത്രേസ്യാമ്മയാണ് ഭാര്യ നാല് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.

പ്ര​‍സിദ്ധീകരണങ്ങൾ : കനായിത്തോമ, പൂവത്തിൽ ഇട്ടിക്കുരുവിള തരകൻ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.സി._എബ്രഹാം&oldid=3351643" എന്ന താളിൽനിന്ന് ശേഖരിച്ചത്