പി.കെ. അബ്ദുൾ ഖാദിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. അബ്ദുൾ ഖാദിർ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിഇ. ഗോപാലകൃഷ്ണമേനോൻ
പിൻഗാമിപി.കെ. ഗോപാലകൃഷ്ണൻ
മണ്ഡലംകൊടുങ്ങല്ലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1921-03-17)മാർച്ച് 17, 1921
മരണം17 സെപ്റ്റംബർ 1971(1971-09-17) (പ്രായം 50)
രാഷ്ട്രീയ കക്ഷികോൺഗ്രസ്, സി.പി.എം.
പങ്കാളിഫാത്തിമ
കുട്ടികൾ3
As of നവംബർ 11, 2013
ഉറവിടം: നിയമസഭ

കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തെ രണ്ടാം കേരള നിയമസഭയിൽ[1] പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനാണ് പി.കെ. അബ്ദുൾ ഖാദിർ (17 മാർച്ച് 1921 – 17 സെപ്തംബർ 1971). ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയായാണ് അബ്ദുൾ ഖാദിർ നിയമസഭയിലെത്തിയത്. 1954–56 കാലഘട്ടങ്ങളിൽ ഇദ്ദേഹം കോൺഗ്രസ് പ്രതിനിധിയായി തിരുക്കൊച്ചി നിയമസഭയിലുമംഗമായിരുന്നു. ദീർഘകാലം എറിയാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പി കെ എന്നാണ് അബ്ദുൾഖാദർ അറിയപ്പെട്ടത്. എറണാകുളം, തൃശൂർ ജില്ലകൾ ഉൾപ്പെട്ട ഡിസിസിയുടെ പ്രസിഡന്റായിരുന്നു. 1971 ആഗസ്ത് 8ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി.പി.ഐ.എമ്മിൽ ചേർന്നിരുന്നു. സി.പി.എം. പ്രവർത്തകൻ മഹുമുവുമായി സഞ്ചരിക്കുമ്പോൾ രണ്ട് പേർക്കും വെടിയേൽക്കുകയും രണ്ട് പേരും കൊല്ലപ്പെടുകയുമായിരുന്നു.

1971 സെപ്തംബർ 17ന് സിപിഐ എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായിരുന്ന അഹമ്മുവിനെയും പി കെയ്ക്കൊപ്പം വെടിവച്ചുകൊന്നു. എറിയാട് കേരളവർമ കോളേജിൽ എസ്എഫ്ഐ നേതൃത്വത്തിൽ പഠിപ്പുമുടക്കായിരുന്നു. പ്രകടനത്തിൽ പങ്കെടുത്ത കുട്ടികളെ പുറത്തുനിന്നെത്തിയ കോൺഗ്രസ് ഗുണ്ടകൾ കൂട്ടമായി മർദിച്ചു. സ്കൂളിന്റെ തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന പി കെയും അഹമ്മുവും വിവരമറിഞ്ഞ് ഓടിച്ചെന്നു. തോക്കുമായി കാത്തിരിക്കുകയായിരുന്ന കൊലയാളിസംഘം സ്കൂളിനടുത്ത് വച്ച് കൊലപ്പെടുത്തി. ഏഴു പ്രതികളും കോൺഗ്രസുകാരായിരുന്നു.[അവലംബം ആവശ്യമാണ്] തൃശൂർ സെഷൻസ് കോടതിയിൽ  നടന്ന വിചാരണയ്ക്കൊടുവിൽ കാക്കച്ചി മുഹമ്മദ്, ജബ്ബാർ എന്നിവരെ ജീവപര്യന്തം ശിക്ഷിച്ചു.

നവോത്ഥാന പ്രവർത്തകൻ പടിയത്ത് മണപ്പാട്ട് കുഞ്ഞിമുഹമ്മദ്ഹാജിയുടെ മകനായി ജന്മികുടുംബത്തിൽ ജനം.1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച വിദ്യാർഥിപ്രക്ഷോഭത്തിൽ പങ്കെടുത്തതിന് സ്കൂളിൽനിന്ന് പുറത്താക്കി. പിന്നീട് കോൺഗ്രസിൽ സജീവ പ്രവർത്തനം. ആദ്യം ലോകമലേശ്വരം മണ്ഡലം പ്രസിഡന്റ്, തുടർന്ന് ജില്ലാ സെക്രട്ടറിയും പ്രസിഡന്റും. 1953ൽ എറിയാട് പഞ്ചായത്ത് മെമ്പർ. 1954ൽ തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥി ഗോപാലകൃഷ്ണമേനോനെ കമ്യൂണിസ്റ്റ് കോട്ടയായ കൊടുങ്ങല്ലൂരിൽ നേരിടാൻ കോൺഗ്രസ് നിയോഗിച്ചത് അബ്ദുൾഖാദറിനെ. പി കെ ജയിച്ചു. 1957ൽ മത്സരിച്ചില്ല. 1960ൽ കൊടുങ്ങല്ലൂരിൽനിന്ന് കേരള നിയമസഭയിൽ.  കോൺഗ്രസിൻറെ ജന്മിസേവ മടുത്ത് പാർടി വിട്ടു. ഭൂപരിഷ്കരണ ഭേദഗതിനിയമം നടപ്പാക്കണമെന്നും കുടികിടപ്പ് അവകാശങ്ങൾ സ്ഥാപിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് സിപിഐ എം നയിച്ച പോരാട്ടമാണ് പി കെയുടെ മനസ്സ് മാറ്റി കമ്യൂണിസ്റ്റാക്കിയത്.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.കെ._അബ്ദുൾ_ഖാദിർ&oldid=4072400" എന്ന താളിൽനിന്ന് ശേഖരിച്ചത്