പി. ശ്രീരാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. ശ്രീരാമകൃഷ്ണൻ
P sree ramakrishnan.jpg
പി. ശ്രീരാമകൃഷ്ണൻ
കേരളനിയമസഭ സ്പീക്കർ
പദവിയിൽ
പദവിയിൽ വന്നത്
ജൂൺ 03 2016
മുൻഗാമിഎൻ. ശക്തൻ
മണ്ഡലംപൊന്നാനി
കേരള നിയമസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 14 2011
മുൻഗാമിപാലോളി മുഹമ്മദ് കുട്ടി
മണ്ഡലംപൊന്നാനി
വ്യക്തിഗത വിവരണം
ജനനം (1967-11-14) 14 നവംബർ 1967  (53 വയസ്സ്)
പെരിന്തൽമണ്ണ
രാഷ്ട്രീയ പാർട്ടിസി.പി.ഐ.എം
പങ്കാളിഎം. ദിവ്യ
മക്കൾഒരു മകൾ, ഒരു മകൻ
അമ്മപി. സീതാലക്ഷ്മി
അച്ഛൻപി. ഗോവിന്ദൻ നായർ
വസതിപെരിന്തൽമണ്ണ
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ

പതിനാലാം നിയമസഭയുടെ സ്പീക്കറാണ് പി. ശ്രീരാമകൃഷ്ണൻ. സി.പി.എം പാനലിൽ ഇതു രണ്ടാം തവണയാണ് അദ്ദേഹം പൊന്നാനി നിയമസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തിൽ നിന്നും മൽസരിക്കുകയും വിജയിക്കുകയുമുണ്ടായി.[1][2]

ജീവിതചരിത്രം[3][തിരുത്തുക]

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ 1967 നവംബർ 14-ന് പി. ഗോവിന്ദൻ നായരുടെയും സീതാ ലക്ഷ്മിയുടെയും മകനായിട്ടാണ് പി. രാമകൃഷ്ണൻ ജനിച്ചത്. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബി.എ., ബി.എഡ്. എന്നീ ബിരുദങ്ങളുണ്ട്. അദ്ധ്യാപകനായിട്ടാണ് ജോലി ചെയ്തിരുന്നത്. എം. ദിവ്യയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.[2][4]

രാഷ്ട്രീയ ചരിത്രം[തിരുത്തുക]

1980-ൽ കീഴാറ്റൂർ പഞ്ചായത്തിലെ ദേശാഭിമാനി ബാലസംഘത്തിന്റെ സെക്രട്ടറി ആയിരുന്നു. 1981-ൽ പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂളിലെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ആയി. 1983 മുതൽ 1988 വരെയുള്ള കാലയളവിൽ ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലെ പഠനത്തിനിടയിൽ എസ്.എഫ്.ഐ.-യുടെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് എസ്.എഫ്.ഐ.-യുടെ യൂണിറ്റ് സെക്രട്ടറിയായും, എൻ.എസ്.എസ്. കോളേജ് യൂണിയൻ ഭാരവാഹിത്വവും വഹിക്കുകയുണ്ടായി. 1988-89 കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും സെനറ്റ് അംഗവും ആയിരുന്നു. പിന്നീട് 1990-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായി.[2]

ഇക്കാലയളവിൽത്തന്നെ, അതായത് 1988-1991 കാലയളവിൽ, എസ്.എഫ്.ഐയുടെ പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു. 1991 മുതൽ പെരിന്തൽമണ്ണ ബ്ലോക്ക് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1997 മുതൽ ഡി.വൈ.എഫ്.ഐ-യുടെ മലപ്പുറം ജില്ലാ സെക്രട്ടറി ആയിട്ടും, 2005-ൽ ഡി.വൈ.എഫ്.ഐ-യുടെ കേരള സംസ്ഥാന പ്രസിഡന്റ് ആയും പ്രവർത്തിച്ചു. 2007 മുതൽ ഡി.വൈ.എഫ്.ഐ-യുടെ അഖിലേന്ത്യാ പ്രസിഡന്റാണ് പി. ശ്രീരാമകൃഷ്ണൻ.[2]

' യുവധാരാ മാസികയുടെ' മാനേജിങ്ങ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 2006 മുതൽ 2011 വരെ യൂത്ത് വെൽഫെയർ ബോർഡിന്റെ വൈസ് ചെയർമാനയിരുന്നു. ഇപ്പോൾ പെരിന്തൽമണ്ണയിലെ ഇ.എം.എസ്. ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഡയറക്ടറാണ്. ഏഷ്യാ-പസഫിക് വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ കോർഡിനേറ്റർ കൂടിയാണ് പി. ശ്രീരാമകൃഷ്ണൻ.[2] സി.പി.എം ന്റെ സംസ്ഥാന സമിതി അംഗമാണ്.[5]

പൊന്നാനി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 2011-ൽ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)-ലെ പി.ടി.അജയ മോഹനെ 4101 വോട്ടുകൾക്ക് പരാജയപ്പെടുത്തി കൊണ്ടായിരുന്നു പി. ശ്രീരാമകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്.[1][2] 2016ലെ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

രാജ്യത്തെ നിയമസഭകളിലെ സ്പിപീക്കർമാരിൽ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കറായി പി. ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുത്തു. ഇന്ത്യൻ സ്റ്റുഡൻ്റ് പാർലമെൻ്റിൻ്റെ (ഭാരതിയാ ഛാത്ര സൻസദ് ) പുരസ്ക്കാരത്തിനാണ് അർഹനായത് ലോക്സഭാ മുൻ സ്പീക്കർ ശിവരാജ് പാട്ടിൽ അധ്യക്ഷനായ സമിതിയാണ് പി. ശ്രീരാമകൃഷ്ണനെ അവാർഡിയി തിരഞ്ഞെടുത്തത്. അടുത്ത മാസം 20 ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പി. ശ്രീരാമകൃഷ്ണന് അവാർഡ് സമ്മാനിക്കുക.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Elected members". Chief Electoral Officer, Kerala. ശേഖരിച്ചത് 27 December 2011.
  2. 2.0 2.1 2.2 2.3 2.4 2.5 "P. SREERAMAKRISHNAN". Information System Section, Kerala Legislative Assembly, Thiruvananthapuram. ശേഖരിച്ചത് 27 December 2011.
  3. Empty citation (help)
  4. "പി ശ്രീരാമകൃഷ്ണൻ". LDF Keralam. ശേഖരിച്ചത് 27 December 2011.
  5. "സംസ്ഥാന കമ്മിറ്റി അംഗങ്ങൾ". CPI(M) Kerala State Committee. ശേഖരിച്ചത് 27 December 2011.
  6. . 18. 01.2020 https://www.asianetnews.com/kerala-news/p-sreeramakrishnan-wins-indian-student-parliament-best-speaker-award-q4axxg. |first= missing |last= (help); Cite journal requires |journal= (help); Check date values in: |date= (help); Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=പി._ശ്രീരാമകൃഷ്ണൻ&oldid=3449185" എന്ന താളിൽനിന്ന് ശേഖരിച്ചത്