എ.എൻ. ഷംസീർ
എ.എൻ. ഷംസീർ | |
---|---|
![]() എ.എൻ. ഷംസീർ | |
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 21 2016 | |
മുൻഗാമി | കോടിയേരി ബാലകൃഷ്ണൻ |
മണ്ഡലം | തലശ്ശേരി |
Personal details | |
Born | തലശ്ശേരി | 24 മേയ് 1977
Political party | സി.പി.എം. |
Spouse(s) | P. M. Sahala |
Children | ഒരു പുത്രൻ |
Parents |
|
Residence(s) | തലശ്ശേരി |
As of ജൂൺ 29, 2020 Source: നിയമസഭ |
കേരളത്തിലെ വിദ്യാർത്ഥി യുവജന സംഘടനാ നേതാവാണ് പതിനാലാം കേരള നിയസഭയിൽ തലശ്ശേരിയെ പ്രതിനിധീകരിക്കുന്ന എ.എൻ. ഷംസീർ. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവുമാണ്. വിദ്യാർഥിസംഘടനാപ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയ എ എൻ ഷംസീർ കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാനാണ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
സീമാൻ കോമത്ത് ഉസ്മാന്റെയും എ എൻ സറീനയുടെയും മകനാണ്. ബ്രണ്ണൻ കോളേജിൽനിന്ന് ഫിലോസഫിയിൽ ബിരുദവും കണ്ണൂർ സർവകലാശാലാ പാലയാട് ക്യാമ്പസിൽനിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് എൽ.എൽ.ബി.യും എൽ.എൽ.എമ്മുംപൂർത്തിയാക്കിയത്. മലബാർ ക്യാൻസർ സെന്ററിലെത്തുന്ന അർബുദരോഗികളുടെ സഹായത്തിനായി സ്ഥാപിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിങ് ചെയർമാനാണ്. തലശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റും തലശേരി കേന്ദ്രമായ അഡ്വ. ഒ വി അബ്ദുള്ള ട്രസ്റ്റ് സ്ഥാപകസെക്രട്ടറിയുമാണ്.[1]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2021 | തലശ്ശേരി നിയമസഭാമണ്ഡലം | എ.എൻ. ഷംസീർ | സി.പി.എം., എൽ.ഡി.എഫ്. | എം.പി. അരവിന്ദാക്ഷൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
2016 | തലശ്ശേരി നിയമസഭാമണ്ഡലം | എ.എൻ. ഷംസീർ | സി.പി.എം., എൽ.ഡി.എഫ്. | എ.പി. അബ്ദുള്ളക്കുട്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
2014 | വടകര ലോകസഭാമണ്ഡലം | മുല്ലപ്പള്ളി രാമചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | എ.എൻ. ഷംസീർ | സി.പി.എം., എൽ.ഡി.എഫ്. |