കെ.എൻ. ബാലഗോപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എൻ. ബാലഗോപാൽ


ജനനം കൊല്ലം, കേരളം, ഇൻഡ്യ
ഭവനം തിരുവനന്തപുരം
രാഷ്ട്രീയപ്പാർട്ടി
CPI(M)

കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.എം നേതാവും രാജ്യസഭാംഗവുമാണ് കെ.എൻ. ബാലഗോപാൽ(28 ജൂലൈ 1963- ). പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലോ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എം.കോം, എൽ.എൽ.ബി, എൽ.എൽ.എം. ബിരുദധാരിയാണ്. 1998 മുതൽ സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗവും 2015 മുതൽ പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്‌ ഇദ്ദേഹം. 2010 മാർച്ചിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം 2015 ഏപ്രിലിൽ അവസാനിക്കും. [1]

ജീവിതരേഖ[തിരുത്തുക]

പത്തനംതിട്ട ജില്ല കലഞ്ഞിയൂരിൽ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിയായിരുന്നു.കേരള മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു (31 മേയ് 2006-13 മാർച്ച് 2010). 2014 ജനുവരിയിൽ സി.പി.ഐ. എം കൊല്ലാ ജില്ലാ സെക്രട്ടറിയായി. [2]

പൊതുരംഗത്ത്[തിരുത്തുക]

ആവിഷ്കാരസ്വാതന്ത്രയവുമായി ബന്ധപ്പെട്ട സെമിനാർ ഉദ്ഘാടനം ചെയ്യുന്ന കെ.എൻ. ബാലഗോപാൽ,ഫെബ്രുവരി 2015
  • അഖിലേന്ത്യ പ്രസിഡന്റ് - സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇൻഡ്യ (എസ്.എഫ്.ഐ) - 1997 - 2000
  • അഖിലേന്ത്യ പ്രസിഡന്റ് - ഡി.വൈ.എഫ്.ഐ - 2003 - 2006
  • സിൻഡിക്കേറ്റ് മെംബർ, കേരള യൂണിവേഴ്സിറ്റി - 2000 - 2004

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 അടൂർ നിയമസഭാമണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.എൻ. ബാലഗോപാൽ സി.പി.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. http://india.gov.in/govt/rajyasabhampbiodata.php?mpcode=2137
  2. "കെ.എൻ.ബാലഗോപാൽ സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറി". www.mathrubhumi.com. ശേഖരിച്ചത് 3 ഫെബ്രുവരി 2015. 
  3. http://www.ceo.kerala.gov.in/electionhistory.html


"https://ml.wikipedia.org/w/index.php?title=കെ.എൻ._ബാലഗോപാൽ&oldid=2387685" എന്ന താളിൽനിന്നു ശേഖരിച്ചത്