പി. അയിഷ പോറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. അയിഷാ പോറ്റി
കേരള നിയമസഭ അംഗം
ഓഫീസിൽ
മേയ് 13 2006 – മേയ് 3 2021
മുൻഗാമിആർ. ബാലകൃഷ്ണപിള്ള
പിൻഗാമികെ.എൻ. ബാലഗോപാൽ
മണ്ഡലംകൊട്ടാരക്കര
വ്യക്തിഗത വിവരങ്ങൾ
ജനനം (1958-05-31) മേയ് 31, 1958  (65 വയസ്സ്)
കിടങ്ങൂർ
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളി(കൾ)ഇ. ശങ്കരൻ പോറ്റി
കുട്ടികൾഒരു മകൾ ഒരു മകൻ
മാതാപിതാക്കൾ
  • എൻ. വാസുദേവൻ പോറ്റി (അച്ഛൻ)
  • എം.ജെ. പാർവതി അന്തർജ്ജനം (അമ്മ)
വസതി(കൾ)കൊട്ടാരക്കര
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകയും കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ നിലവിലെ[1] നിയമസഭാ സാമാജികയുമാണ് പി. അയിഷാ പോറ്റി (ജനനം:31 മേയ് 1958). എൻ. വാസുദേവൻ പോറ്റിയുടെയും, എം.ജെ. പാർവതി അന്തർജനത്തിന്റേയും മകളായി 1958 മേയ് 31ന് കിടങ്ങൂരാണ് അയിഷാ പോറ്റി ജനിച്ചത്. കുട്ടിക്കാലം മുതൽക്കു തന്നെ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അയിഷാ പോറ്റി 1991-ൽ സി.പി.എം-ൽ അംഗമായി. ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിക്കൊണ്ടാണ് അയിഷാ പോറ്റി പന്ത്രണ്ടാം നിയമസഭയിൽ കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും കേരളാനിയമസഭയിലേക്കെത്തിയത്[2].

കൊല്ലം ജില്ലാപഞ്ചായത്തിലേക്ക് കൊട്ടാരക്കരയിൽ നിന്ന് 2000-ൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു, പിന്നീട് കൊല്ലം ജില്ലാപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് 2005 വരെ പ്രവർത്തിച്ചു. 2005-ൽ നടന്ന തിരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപെട്ടെങ്കിലും 2006-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനേ തുടർന്ന് ഈ സ്ഥാനം രാജിവച്ചു.

സി.പി.ഐ.എം കൊട്ടാരക്കര ഏരിയകമ്മിറ്റിയംഗം, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ദേശീയസമിതിയംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം[3], വനിതാ സബ് കമ്മിറ്റി കൺവീനർ, കൊല്ലം ജില്ല ലോയേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 കൊട്ടാരക്കര നിയമസഭാമണ്ഡലം പി. ഐഷ പോറ്റി സി.പി.ഐ.എം., എൽ.ഡി.എഫ്. സവിൻ സത്യൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്.
2011 കൊട്ടാരക്കര നിയമസഭാമണ്ഡലം പി. ഐഷ പോറ്റി സി.പി.ഐ.എം., എൽ.ഡി.എഫ്. എൻ.എൻ. മുരളി കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്.
2006 കൊട്ടാരക്കര നിയമസഭാമണ്ഡലം പി. ഐഷ പോറ്റി സി.പി.ഐ.എം., എൽ.ഡി.എഫ്. ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. http://niyamasabha.org/codes/members.htm
  2. http://niyamasabha.org/codes/members/aishapottyp.pdf
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-20.
  4. http://www.keralaassembly.org/1982/1982117.html
"https://ml.wikipedia.org/w/index.php?title=പി._അയിഷ_പോറ്റി&oldid=3636613" എന്ന താളിൽനിന്ന് ശേഖരിച്ചത്