വീണാ ജോർജ്ജ്
വീണാ ജോർജ്ജ് | |
|---|---|
![]() | |
| കേരളത്തിൻ്റെ ആരോഗ്യ-വനിത ശിശു വികസന വകുപ്പ് | |
പദവിയിൽ | |
| പദവിയിൽ മേയ് 20 2021 | |
| മുൻഗാമി | കെ.കെ. ശൈലജ |
| കേരളനിയമസഭയിലെ അംഗം | |
പദവിയിൽ | |
| പദവിയിൽ മേയ് 21 2016 | |
| മുൻഗാമി | കെ. ശിവദാസൻ നായർ |
| മണ്ഡലം | ആറന്മുള |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 3 ഓഗസ്റ്റ് 1976 വയസ്സ്) തിരുവനന്തപുരം |
| രാഷ്ട്രീയ കക്ഷി | സി.പി.എം. |
| പങ്കാളി | ജോർജ് ജോസഫ് |
| കുട്ടികൾ | ഒരു മകൾ ഒരു മകൻ |
| മാതാപിതാക്കൾ |
|
| വസതി | മൈലപ്പാറ |
As of സെപ്റ്റംബർ 8, 2020 ഉറവിടം: നിയമസഭ | |
പതിനാല്, പതിനഞ്ച് നിയമസഭകളിലെ അംഗവും രണ്ടാം പിണറായി സർക്കാറിലെ ആരോഗ്യം, വനിത, ശിശു വികസന വകുപ്പ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമാണ് വീണ ജോർജ്ജ്. കേരളത്തിൽ ഒരു വാർത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിതയാണ് വീണ. കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഉമടസ്ഥതയിൽ തുടങ്ങിയ ടിവി ന്യൂ എന്ന ചാനലിലൂടെയാണ്, വീണ ഈ സ്ഥാനത്തെത്തുന്നത്. കൈരളി ചാനലിലൂടെയാണ് വീണ ടെലിവിഷൻ ജേർണലിസം ആരംഭിച്ചത്. തുടർന്ന് ഇന്ത്യാവിഷൻ ചാനലിന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ വരെയായി ഉയർന്നു. റിപ്പോർട്ടർ ടിവി തുടങ്ങിയപ്പോൾ മുതൽ അവിടെയും വാർത്താവതാരകയായി വീണ ഉണ്ടായിരുന്നു. അവിടെ നിന്നു മനോരമ ന്യൂസിലേക്കു ചുവടുമാറ്റിയ വീണ ടിവി ന്യൂ തുടങ്ങിയപ്പോൾ അതിന്റെ അമരക്കാരിയായി എത്തുകയായിരുന്നു. 2016, 2021 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി സിപിഐ(എം) പാനലിൽ മത്സരിച്ചു വിജയിച്ചു.
ജീവിതരേഖ
[തിരുത്തുക]1976 ആഗസ്റ്റ് 03-ന് കേരളത്തിലെ തിരുവനന്തപുരത്ത് അഡ്വ. പി. ഇ. കുര്യാക്കോസിന്റെയും റോസമ്മ കുര്യാക്കോസിന്റെയും മകളായാണ് വീണ ജോർജ്ജ് ജനിച്ചത്. പത്തനംതിട്ടയിലെ മൗണ്ട് ബെഥാനി ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബി.എസ്‌സി ബിരുദവും, ബിരുദാനന്തര ബിരുദവും (എം.എസ്.സി.) നേടിയ ശേഷം കേരള സർവകലാശാലയുടെ റാങ്ക് ഹോൾഡറായി ബി.എഡ്. പൂർത്തിയാക്കി.. കൈരളി ടി.വി.,മനോരമ ന്യൂസ് ചാനലുകളിൽ വാർത്ത അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്.[1]
പത്രപ്രവർത്തനം തന്റെ കരിയറായി തിരഞ്ഞെടുക്കുന്നതിന് മുമ്പ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ഒരു വർഷം ഭൗതികശാസ്ത്രം അദ്ധ്യാപികയായി ജോലി ചെയ്തു. കൈരളി ടിവിയിൽ ജേണലിസ്റ്റ് ട്രെയിനിയായി ചേർന്ന അവർ പ്രമുഖ മലയാള വാർത്താ ചാനലുകളിൽ 16 വർഷം നീണ്ട വിജയകരമായ കരിയർ നയിച്ചു. 2015 ൽ മലയാളം വാർത്താ ചാനലായ ടിവി ന്യൂവിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റ അവർ അങ്ങനെ ചെയ്യുന്ന ആദ്യ വനിതയായി മാറുകയും ചെയ്തു.[2] ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ഡോ. ജോർജ് ജോസഫിനെയാണ് അവർ വിവാഹം കഴിച്ചിരിക്കുന്നത്.[3]
പുരസ്കാരം
[തിരുത്തുക]മികച്ച വാർത്താ അവതാരകയ്ക്കുള്ള ജേസി ഫൗണ്ടേഷൻ അവാർഡ്[4][പ്രവർത്തിക്കാത്ത കണ്ണി] 2011-ലെ മികച്ച ടെലിവിഷൻ അവതരണത്തിനുള്ള പുരസ്‌കാരം[5] ഏഷ്യവിഷൻ വാർത്താ വിശകലനത്തിനുള്ള പുരസ്‌കാരം[6] മികച്ച വാർത്താ അവതരണത്തിനുള്ള "2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ്[7] നീലേശ്വരം സുരേന്ദ്രൻ സ്മാരക പുരസ്‌ക്കാരം[8] ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മികച്ച വാർത്താവതാരക.[9]
അവലംബം
[തിരുത്തുക]- ↑ http://www.mangalam.com/women/interview/36169
- ↑ "Veena George, the first woman Executive Editor in the history of Malayalam TV news". The News Minute. Retrieved 2021-05-22.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Veena George, the first woman Executive Editor in the history of Malayalam TV news". The News Minute. Retrieved 2021-05-22.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.indiavisiontv.com/2012/08/06/99742.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-29. Retrieved 2013-03-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-29. Retrieved 2013-03-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-15. Retrieved 2013-03-06.
- ↑ http://www.kvartha.com/2011/11/veena-bagged-surendran-remembrance.html
- ↑ http://www.varthamanam.com/index.php/news4/29013-2013-01-02-17-08-55%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- Articles with dead external links from July 2025
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1976-ൽ ജനിച്ചവർ
- ഓഗസ്റ്റ് 3-ന് ജനിച്ചവർ
- മലയാള ദൃശ്യമാദ്ധ്യമ പ്രവർത്തകർ
- കേരളത്തിലെ പത്രപ്രവർത്തകർ
- കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ
- കേരള നിയമസഭയിലെ വനിതാ മന്ത്രിമാർ
- പതിനാലാം കേരളനിയമസഭാ അംഗങ്ങൾ
- പതിനഞ്ചാം കേരളനിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിമാർ
