സി.കെ. ആശ

From വിക്കിപീഡിയ
Jump to navigation Jump to search

സി.പി.ഐ കോട്ടയം ജില്ലാ കൗൺസിൽ അംഗവും വൈക്കം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമാണ് സി.കെ. ആശ. വൈക്കം, വെച്ചൂർ സ്വദേശിയായ സി.കെ.ആശ സി.പി.എയുടെ യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്.

രാഷ്ട്രീയ ജീവിതം[edit]

വിദ്യാർത്ഥി ആയിരിക്കെ എ.ഐ.എസ്.എഫിലൂടെയാണ് സി.കെ. ആശ പൊതുപ്രവർത്തനം ആരംഭിച്ചത്. കൊതവറ സെന്റ് സേവ്യഴ്‌സ് കോളേജ് യൂണിയൻ ചെയർപേഴ്സൺ ആയി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് എ.ഐ.എസ്.എഫിന്റെ സംസ്ഥാന എക്സീക്കൂട്ടീവ് അംഗമായി.

വിദ്യാഭ്യാസം[edit]

ചാലപ്പറമ്പ് ടി.കെ.എം.എം. യു.പി സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് വൈക്കം ഗവ.ഗേൾസ് ഹൈസ്ക്കൂൾ, കൊതവറ സെന്റ് സേവ്യേഴ്സ് കോളേജ്, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിലും പഠിച്ചു. ബി.എ എക്കണോമിക്സ് ബിരുദധാരിണിയാണ്.