ഇ.ടി. ടൈസൺ
Jump to navigation
Jump to search
ഇ.ടി. ടൈസൺ മാസ്റ്റർ | |
---|---|
![]() വിക്കിവിദ്യാർത്ഥി സംഗമം 2018 ഉദ്ഘാടനവേളയിൽ | |
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 21 2016 | |
മുൻഗാമി | വി.എസ്. സുനിൽകുമാർ |
മണ്ഡലം | കയ്പമംഗലം |
വ്യക്തിഗത വിവരണം | |
ജനനം | എടവിലങ്ങ് | 20 ജനുവരി 1965
രാഷ്ട്രീയ പാർട്ടി | സി.പി.ഐ. |
പങ്കാളി(കൾ) | സുമിത ജോസ് സി.ജെ. |
മക്കൾ | രണ്ട് മകൻ |
അമ്മ | അനസ്തേസിയ തോമസ് |
അച്ഛൻ | ഇ.സി. തോമസ് |
വസതി | കൊടുങ്ങല്ലൂർ[1] |
As of ജൂലൈ 28, 2020 ഉറവിടം: നിയമസഭ |
ഒരു രാഷ്ട്രീയപ്രവർത്തകനും സി.പി.ഐ നേതാവുമാണ് ഇ.ടി. ടൈസൻ മാസ്റ്റർ.[2] പതിനാലാം കേരളനിയമസഭയിൽ കയ്പമംഗലം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനാണ്.[3] 1965 ജനുവരി 20ന് ശ്രീ. ഇ. സി തോമസിന്റെയും ശ്രീമതി. അനസ്തേഷ്യ തോമസിന്റെയും മകനായി തൃശ്ശൂർ ജില്ലയിലെ എടവിലങ്ങ് എന്ന സ്ഥലത്ത് ജനിച്ചു.
സി.പി.ഐ. തൃശ്ശൂർ ജില്ലാക്കമ്മിറ്റിയംഗം, സി.പി.ഐ. കയ്പമംഗലം മണ്ഡലം സെക്രട്ടറി, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് മെമ്പർ, കൊടുങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം, തൃശ്ശൂർ ജില്ലാപഞ്ചായത്തംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ മാനവ കാരുണ്യ സംഘം പ്രസിഡന്റ്, ബഹദൂർ സ്മൃതി കേന്ദ്രം ചെയർമാൻ, ദയ സാധുജന സംരക്ഷണ സമിതി രക്ഷാധികാരി, സുമേധ രക്ഷാധികാരി എന്നീ ചുമതലകൾ വഹിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "Official website of Thrissur DISTRICT". thrissur.nic.in. ശേഖരിച്ചത് 18 January 2018.
- ↑ "ET Tyson - Kaipamangalam LDF Candidate Kerala Assembly Elections 2016, Votes, Lead". www.keralaassembly.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 18 January 2018.
- ↑ Legislature, Kerala. "Members - Kerala Legislature". www.niyamasabha.org. ശേഖരിച്ചത് 18 January 2018.