പി.ജെ. ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.ജെ. ജോസഫ്
P.J Joseph.jpg
കേരളത്തിലെ ജലസേചന വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
മേയ് 23 2011 – മേയ് 20 2016
മുൻഗാമിഎൻ.കെ. പ്രേമചന്ദ്രൻ
പിൻഗാമികെ. കൃഷ്ണൻകുട്ടി
കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
ജനുവരി 16 1978 – സെപ്റ്റംബർ 15 1978
മുൻഗാമികെ.എം. മാണി
പിൻഗാമികെ.എം. മാണി
കേരളത്തിലെ റവന്യൂ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
ഡിസംബർ 28 1981 – മാർച്ച് 17 1982
മുൻഗാമിപി.എസ്. ശ്രീനിവാസൻ, ബേബി ജോൺ
പിൻഗാമിടി.എം. ജേക്കബ്
കേരളത്തിലെ റവന്യൂ, ഹൗസിംഗ് വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
മേയ് 24 1982 – മാർച്ച് 25 1987
മുൻഗാമിഇ. ചന്ദ്രശേഖരൻ നായർ
പിൻഗാമിപി.എസ്. ശ്രീനിവാസൻ,ലോനപ്പൻ നമ്പാടൻ
കേരളത്തിലെ വിദ്യാഭ്യാസ, പൊതുമരാമത്ത് ഹൗസിംഗ്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
മേയ് 20 1996 – മേയ് 13 2001
മുൻഗാമിഇ.ടി. മുഹമ്മദ് ബഷീർ, പി.കെ.കെ. ബാവ, എം.ടി. പത്മ
പിൻഗാമിനാലകത്ത് സൂപ്പി, എം.കെ. മുനീർ, സി.എഫ്. തോമസ്
കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
മേയ് 18 2006 – സെപ്റ്റംബർ 9 2006
മുൻഗാമിഎം.കെ. മുനീർ
പിൻഗാമിടി.യു. കുരുവിള
ഔദ്യോഗിക കാലം
ഓഗസ്റ്റ് 17 2009 – ഏപ്രിൽ 30 2010
മുൻഗാമിമോൻസ് ജോസഫ്
പിൻഗാമിഎം. വിജയകുമാർ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 13 2006
മുൻഗാമിപി.ടി. തോമസ്
മണ്ഡലംതൊടുപുഴ
ഔദ്യോഗിക കാലം
മേയ് 14 1996 – മേയ് 16 2001
മുൻഗാമിപി.ടി. തോമസ്
പിൻഗാമിപി.ടി. തോമസ്
ഔദ്യോഗിക കാലം
ഒക്ടോബർ 4 1970 – ഏപ്രിൽ 4 1991
മുൻഗാമികെ.സി. സക്കറിയ
പിൻഗാമിപി.ടി. തോമസ്
വ്യക്തിഗത വിവരണം
ജനനം (1941-06-10) 10 ജൂൺ 1941  (79 വയസ്സ്)
പുറപ്പുഴ
രാഷ്ട്രീയ പാർട്ടികോൺഗ്രസ്സ് (എം.)
പങ്കാളിശാന്താ ജോസഫ്
മക്കൾഒരു മകൾ, മൂന്ന് മകൻ
അമ്മഅന്നമ്മ
അച്ഛൻപി.ഒ. ജോസഫ്
വസതിപുറപ്പുഴ
As of ഓഗസ്റ്റ് 22, 2020
ഉറവിടം: നിയമസഭ

കേരള നിയമസഭയിലെ ഒരു മുൻ മന്ത്രിയും ഐക്യ ജനാധിപത്യ മുന്നണിയിൽ ഉൾപ്പെട്ട കേരളാ കോൺഗ്രസ്സ് (എം)-ന്റെ നേതാക്കന്മാരിലൊരാളുമാണ് പി.ജെ ജോസഫ്. മദ്രാസിലെ ലൊയോള കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ജൈവ കൃഷി വ്യാപകമാക്കുന്നതിൽ ഉത്സാഹിച്ചിട്ടുണ്ട്.1970-ൽ പി.ജെ. ജോസഫ്ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മുൻ മന്ത്രിസഭകളിൽ വിദ്യാഭ്യാസം, ഭവനനിർമ്മാണം, പൊതുമരാമത്ത്, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ അംഗമായിരുന്ന കേരള കോൺഗ്രസ് (ജെ) എന്ന പാർട്ടിയുടെ അധ്യക്ഷനായിരുന്ന ഇദ്ദേഹം വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. എന്നാൽ പിന്നീട് കേരള കോൺഗ്രസ്(ജെ)-യിൽ അദ്ദേഹം ഉൾക്കൊള്ളുന്ന വിഭാഗം ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കേരളാ കോൺഗ്രസ്സ് (എം)-ൽ ലയിക്കുവാൻ തീരുമാനിച്ചതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് പുറത്തായി.[1] 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴ മണ്ഡലത്തിൽ നിന്നും കേരള കോൺഗ്രസ്സ് (എം) സ്ഥാനാർത്ഥിയായി വിജയിച്ച അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിലെ അംഗമായി 2011 മേയ് 23-ന് സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയായിരുന്നു.

ആരോപണങ്ങൾ[തിരുത്തുക]

വിമാനയാത്രക്കിടെ സഹയാത്രികയോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തിന് 2006 നവംബർ 4-നു മന്ത്രിസഭയിൽ നിന്നും രാജി വെക്കേണ്ടതായി വന്നു. ഈ കേസിൽ കുറ്റവിമുക്തനായതിനെത്തുടർന്ന് 2009 ഓഗസ്റ്റ് 17-ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.[2]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് റോയി വരിക്കാട്ട് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
2011 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് ജോസഫ് ആഗസ്റ്റിൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
2006 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 തൊടുപുഴ നിയമസഭാമണ്ഡലം പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്
1996 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) യു.ഡി.എഫ് എം.സി. മാത്യു സി.പി.ഐ.എം., എൽ.ഡി.എഫ്.
1982 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) യു.ഡി.എഫ് എൻ.എ. പ്രഭ ആർ.എസ്.പി., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=97736
  2. "മന്ത്രിമാർ അധികാരമേറ്റു". മാതൃഭൂമി. 2009-08-17. ശേഖരിച്ചത് 2009-08-17.
  3. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=പി.ജെ._ജോസഫ്&oldid=3433910" എന്ന താളിൽനിന്ന് ശേഖരിച്ചത്