വി.എസ്. സുനിൽ കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.എസ്. സുനിൽ കുമാർ


കേരളത്തിലെ കൃഷി വകുപ്പ് മന്ത്രി
നിലവിൽ
പദവിയിൽ 
25 മേയ് 2016 മുതൽ

നിലവിൽ
പദവിയിൽ 
2016 മുതൽ
നിയോജക മണ്ഡലം തൃശ്ശൂർ
പദവിയിൽ
2011-2016
നിയോജക മണ്ഡലം കൈപ്പമംഗലം
പദവിയിൽ
2006-2011
നിയോജക മണ്ഡലം ചേർപ്പ്
ജനനം(1967-05-30)മേയ് 30, 1967
അന്തിക്കാട്, തൃശൂർ
ഭവനംഅന്തിക്കാട്
ദേശീയതഇന്ത്യ ഇൻഡ്യൻ
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.
ജീവിത പങ്കാളി(കൾ)രേഖ
കുട്ടി(കൾ)ഒരു മകൻ

വി.എസ്. സുനിൽ കുമാർ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനും അഭിഭാഷകനും നിലവിലെ കേരളമന്ത്രിസഭയിൽ കൃഷിമന്ത്രിയും പതിനാലാം നിയമസഭയിൽ തൃശ്ശുർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയുമാണ്.[1][2][3][4] സി.പി.ഐ ആണ് ഇദ്ദേഹത്തിന്റെ കക്ഷി.

ജീവിതരേഖ[തിരുത്തുക]

1967 മേയ് 30 ന് അന്തിക്കാട്ട് പരേതനായ വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റേയും സി.കെ. പാർവതിയുടെയും മകനായി ജനിച്ചു. ഇദ്ദേഹം അഭിഭാഷകനുമാണ്.[5] തൃശൂർ ശ്രീകേരളവർമ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം.

ബാലവേദിയിലൂടെ പ്രവർത്തനം ആരംഭിച്ച വി.എസ്. സുനിൽ കുമാർ എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഇദ്ദേഹം ഓൾ ഇൻഡ്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

  • എ.ഐ.വൈ.എഫിൻെറ സംസ്ഥാന സെക്രട്ടറി
  • 1998-ൽ സുനിൽ കുമാർ എ.ഐ.എസ്.എഫിന്റെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.[6]
  • എ.ഐ.എസ്.എഫിൻെറ സംസ്ഥാന സെക്രട്ടറി

സമരചരിത്രം[തിരുത്തുക]

വിദ്യാർഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. പൊലീസ് മർദനവും ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ നരനായാട്ടിൽ തലതകർന്ന് മാസങ്ങളോളം ചികിത്സക്ക് വിധേയനായിരുന്നു. നവോദയ സമരം, പ്രീഡിഗ്രി ബോർഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കൽ കോളജ് സമരം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു.[7]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [8]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 തൃശ്ശൂർ നിയമസഭാമണ്ഡലം വി.എസ്. സുനിൽ കുമാർ സി.പി.ഐ., എൽ.ഡി.എഫ്. പത്മജ വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 കൈപ്പമംഗലം നിയമസഭാമണ്ഡലം വി.എസ്. സുനിൽ കുമാർ സി.പി.ഐ., എൽ.ഡി.എഫ്. ഉമേഷ് ചള്ളിയിൽ ജെ.എസ്.എസ്., യു.ഡി.എഫ്.
2006 ചേർപ്പ് നിയമസഭാമണ്ഡലം വി.എസ്. സുനിൽ കുമാർ സി.പി.ഐ., എൽ.ഡി.എഫ്. എം.കെ. കണ്ണൻ സി. എം. പി., യു.ഡി.എഫ്.

കുടുംബം[തിരുത്തുക]

അഭിഭാഷകയായ രേഖയാണ് ഭാര്യ. മകൻ നിരഞ്ജൻ കൃഷ്ണ

അവലംബം[തിരുത്തുക]


Persondata
NAME V.S. Sunil Kumar
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 30 May 1967
PLACE OF BIRTH Anthicad
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=വി.എസ്._സുനിൽ_കുമാർ&oldid=2787128" എന്ന താളിൽനിന്ന് ശേഖരിച്ചത്