കെ.പി. രാജേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.പി. രാജേന്ദ്രൻ

ജനനം (1954-11-03) 3 നവംബർ 1954 (വയസ്സ് 63)
തൃശൂർ, കേരളം, ഇൻഡ്യ
ദേശീയത ഇൻഡ്യ
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.
ജീവിത പങ്കാളി(കൾ) അനി
കുട്ടി(കൾ) 2 പെണ്മക്കൾ

കെ.പി. രാജേന്ദ്രൻ (ജനനം: 1954 നവംബർ 3) കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ഇദ്ദേഹം സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും എ.ഐ.ടി.യു.സി നാഷണൽ വർക്കിംഗ് കൗൺസിൽ അംഗവുമാണ്. വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിൽ 2006-11 കാലഘട്ടത്തിൽ ഇദ്ദേഹം റെവന്യൂ-ഭൂപരിഷ്കരണ വകുപ്പ് മന്ത്രിയായിരുന്നു.[1] കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലത്തെയാണ് ഇദ്ദേഹം ഇക്കാലയളവിൽ പ്രതിനിധീകരിച്ചിരുന്നത്.[2]

ജീവിതരേഖ[തിരുത്തുക]

1954 നവംബർ 3 നാണ് ഇദ്ദേഹം ജനിച്ചത്. കെ.പി. പ്രഭാകരൻ, കെ.ആർ.കാർത്യായനി എന്നിവരായിരുന്നു മാതാപിതാക്കൾ. ബി.എ., എൽ.എൽ.ബി. എന്നീ ബിരുദങ്ങൾ ഇദ്ദേഹത്തിനുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് വിദ്യാർത്ഥിനേതാവ്, ട്രേഡ് യൂണിയ പ്രവർത്തനം എന്നിവയിലൂടെയാണ്. 1996, 2001 എന്നീ വർഷങ്ങളിൽ ഇദ്ദേഹം നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "Council of Ministers - Kerala". Kerala Legislative Assembly. Retrieved 20 December 2009. 
  2. "Members of Legislative Assempbly". Government of Kerala. Retrieved 20 December 2009. 
  3. "K. P. Rajendran". Government of Kerala. Retrieved 20 December 2009. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME Rajendran, K. P.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 3 November 1954
PLACE OF BIRTH Thrissur, Kerala, India
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=കെ.പി._രാജേന്ദ്രൻ&oldid=2781328" എന്ന താളിൽനിന്നു ശേഖരിച്ചത്