കെ.കെ. ശൈലജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.കെ. ശൈലജ

ആരോഗ്യം, സാമൂഹികനീതി വകുപ്പ് മന്ത്രി
നിലവിൽ
പദവിയിൽ 
25 മേയ് 2016 മുതൽ

കേരള നിയമസഭാംഗം
പദവിയിൽ
2016 മുതൽ
മുൻ‌ഗാമി കെ.പി. മോഹനൻ
നിയോജക മണ്ഡലം കൂത്തുപറമ്പ്
പദവിയിൽ
2006 -2011
മുൻ‌ഗാമി എ. ഡി. മുസ്തഫ
പിൻ‌ഗാമി സണ്ണി ജോസഫ്
നിയോജക മണ്ഡലം പേരാവൂർ
പദവിയിൽ
1996 -2001
മുൻ‌ഗാമി പിണറായി വിജയൻ
പിൻ‌ഗാമി പി. ജയരാജൻ
നിയോജക മണ്ഡലം കൂത്തുപറമ്പ്
ജനനം (1956-11-20) നവംബർ 20, 1956 (പ്രായം 63 വയസ്സ്)[1]
ദേശീയതഇന്ത്യൻ Flag of India.svg
രാഷ്ട്രീയ പാർട്ടിസി.പി.ഐ.(എം) South Asian Communist Banner.svg
ജീവിത പങ്കാളി(കൾ)കെ. ഭാസ്കരൻ
കുട്ടി(കൾ)ശോഭിത്, ലസിത്.

കേരളത്തിൽ നിന്നുള്ള രാഷ്ട്രീയക്കാരിയാണ് കെ.കെ. ഷൈലജ(ഇംഗ്ലീഷ്: K. K. Shailaja). രണ്ടു തവണ നിയമസഭാ സാമാജികയും കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രിയുമാണ് ഷൈലജ. 2016 ൽ അധികാരത്തിൽ വന്ന മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാൾ. ഇരിട്ടി സ്വദേശിയും കൂത്തുപറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. 59 വയസ്സാണ് പ്രായം

ജീവിതരേഖ[തിരുത്തുക]

ഇരിട്ടിക്കടുത്ത് മാടത്തി സ്വദേശി. 1956 നവംബർ 20ന് കെ.കുണ്ടന്റെയും കെ.കെ.ശാന്തയുടെയും മകളായി കണ്ണൂർ ജില്ലയിലെ മടത്തിലാണ് കെ.കെ.ശൈലജ ജനിച്ചത്. മട്ടന്നൂർ കോളേജിൽ നിന്ന് ബിരുദവും വിശേശ്വരയ്യ കോളേജിൽ നിന്ന് 1980 ൽ ബിഎഡ് വിദ്യാഭ്യാസവും നേടി.[2] തുടർന്ന് ശിവപുരം ഹൈസ്‌കൂൾ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഭർത്താവ് കെ. ഭാസ്കരനും അദ്ധ്യാപകനായിരുന്നു. ശോഭിത്ത് (എൻജിനീയർ, ഗൾഫ്), ലസിത്ത് (എൻജിനീയർ, കിയാൽ).[3] മഹിളാ അസോസിയേഷന്റെ സ്്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ. (എം) സംസ്ഥാനകമ്മറ്റി അംഗവും. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഏഴ് വർഷത്തെ സർവീസ് ബാക്കി നിൽക്കെ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി 2004 ൽ സ്വയം വിരമിച്ചു.

രാഷ്ട്രീയത്തിൽ[തിരുത്തുക]

മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ശൈലജ മഹിളാ അസോസിയേഷന്റെ സ്്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. 1996 ൽ പഴയ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്നും 2006 ൽ പേരാവൂർ മണ്ഡലത്തിൽനിന്നും നിയമസഭാംഗമായി. മണ്ഡലം പുനർനിർണയത്തിനുശേഷം നിലവിൽവന്ന പേരാവൂർ മണ്ഡലത്തിൽനിന്ന് 2011 ൽ പരാജയപ്പെട്ടു.കേരള നിയമസഭയിൽ 1996ൽ കൂത്തുപറമ്പിനേയും 2006ൽ പേരാവൂരിനേയും പ്രതിനിധീകരിച്ചു.[4] 2016 ൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ 67,013 വോട്ട് നേടി 12,291 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ശൈലജ വിജയിച്ചത് [3] പിണറായി മന്ത്രിസഭയിൽ ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി.2019 ൽ ഇറങ്ങിയ ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിൽ രേവതി കെ കെ ശൈലജ ആയി വേഷമിട്ടു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 കൂത്തുപറമ്പ് നിയമസഭാമണ്ഡലം കെ.കെ. ശൈലജ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ.പി. മോഹനൻ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.കെ._ശൈലജ&oldid=3180245" എന്ന താളിൽനിന്ന് ശേഖരിച്ചത്