കെ. കൃഷ്ണൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ. കൃഷ്ണൻകുട്ടി
K. Krishnankutty.jpg
കേരള നിയമസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി
ഔദ്യോഗിക കാലം
നവംബർ 27 2018 – മേയ് 3 2021
മുൻഗാമിമാത്യു ടി. തോമസ്
പിൻഗാമിറോഷി അഗസ്റ്റിൻ
കേരള നിയമസഭയിലെ അംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 21 2016
മുൻഗാമികെ. അച്യുതൻ
മണ്ഡലംചിറ്റൂർ
ഔദ്യോഗിക കാലം
മേയ് 21 1991 – മേയ് 14 1996
മുൻഗാമികെ.എ. ചന്ദ്രൻ
പിൻഗാമികെ. അച്യുതൻ
ഔദ്യോഗിക കാലം
ജനുവരി 25 1980 – മാർച്ച് 1987
മുൻഗാമിപി. ശങ്കർ
പിൻഗാമികെ.എ. ചന്ദ്രൻ
വ്യക്തിഗത വിവരണം
ജനനം (1944-08-13) 13 ഓഗസ്റ്റ് 1944  (77 വയസ്സ്)
എഴുത്താണി
രാഷ്ട്രീയ പാർട്ടിജനതാദൾ എസ്.
പങ്കാളി(കൾ)വിലാസിനി
മക്കൾമൂന്ന് മകൻ, ഒരു മകൾ
അമ്മജാനകി
അച്ഛൻകുഞ്ചുകുട്ടി
വസതിചിറ്റൂർ
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ

ജനതാദൾ കർഷക നേതാവും വൈദ്യുതി വകുപ്പ് മന്ത്രിയുമാണ് കെ. കൃഷ്ണൻകുട്ടി (ജനനം :13 ആഗസ്റ്റ് 1944). അനെർട്ടിന്റെ ചുമതലയും വഹിക്കുന്നു.[1][2] സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ 2013 ജൂണിൽ പാർട്ടിയിൽ നിന്ന് രാജി വെച്ചു. ആറ്, ഏഴ്, ഒൻപത് നിയമസഭകളിലേക്ക് പാലക്കാട്ടെ ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം പിണറായി മന്ത്രിസഭയിൽ ജലവിഭവമന്ത്രിയായിരുന്നു.[3]

ജീവിതരേഖ[തിരുത്തുക]

കുഞ്ഞുകുട്ടിയുടെ മകനായി പാലക്കാട് ജനിച്ചു. എസ്.എസ്.എൽ.സി വരെ പഠിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തി.[4] പിന്നീട് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പെരുമാട്ടി സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെയും പാലക്കാട് ജില്ലാ കോപ്പറേറ്റീവ് ബാങ്കിന്റെയും ഡയറക്ടർ, നാഷണൽ ലേബർ ഓർഗനൈസേഷന്റെ സംസ്താന ട്രഷറർ എന്നീ നിലളിലെല്ലാം പ്രവർത്തിച്ചു. ജനതാദൾ പാർട്ടി പിളർന്നപ്പോൾ എം.പി. വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) രൂപീകരിച്ചു. അതിന്റെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ രാജി വെച്ചു.[5] 2016-ന് പുറമെ 1980, 82, 91 ,2016, 21വർഷങ്ങളിൽ ചിറ്റൂരിൽ നിന്ന്തിരഞ്ഞെടുക്കപ്പെട്ടു. 2018 നവംബറിലാണ് ആദ്യമായി മന്ത്രിയായി ചുമതലയേറ്റത്.സ്വയം കൃഷിക്കാരൻ കൂടിയായ ഇദ്ദേഹം ജലസേചനത്തെപ്പറ്റി വർഷങ്ങളോളം ദീർഘമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ജലസേചന തർക്കങ്ങളിൽ താത്പര്യത്തോടെ ഇടപെടാറുണ്ട്.വൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കാനും എല്ലാ വീടുകളെയും സോളാർ വൈദ്യുത ഉല്പാദനം വർദ്ധിപ്പിക്കാനും പദ്ധതികൾ Kse b നടപ്പാക്കി വരുന്നു.

അവലംബം[തിരുത്തുക]

  1. "രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ..." മാധ്യമം. 21 May 2021. ശേഖരിച്ചത് 21 May 2021.
  2. "മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ച്‌ ഉത്തരവായി; ന്യൂനപക്ഷ ക്ഷേമവും പ്രവാസിക്ഷേമവും മുഖ്യമന്ത്രിക്ക്‌". ദേശാഭിമാനി. 21 May 2021. ശേഖരിച്ചത് 21 May 2021.
  3. "ടീം പിണറായി - 2.0‌". മാതൃഭൂമി. 21 May 2021. ശേഖരിച്ചത് 21 May 2021.
  4. http://www.niyamasabha.org/codes/members/m315.htm
  5. "കെ.കൃഷ്ണൻകുട്ടി സോഷ്യലിസ്റ്റ് ജനത നേതൃസ്ഥാനം രാജിവെച്ചു". മാധ്യമം. 2013 ജൂൺ 7. ശേഖരിച്ചത് 2013 ജൂൺ 7. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=കെ._കൃഷ്ണൻകുട്ടി&oldid=3714205" എന്ന താളിൽനിന്ന് ശേഖരിച്ചത്