ജോർജ് എം. തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോർജ് എം തോമസ്

കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് നേതാവും തിരുവമ്പാടി നിയമസഭാമണ്ഡലം എം.എൽ.എ.യുമാണ് ജോർജ് എം തോമസ് (ജനനം: 1955 മാർച്ച് 22).

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കുളത്തുവയലിൽ 1955 മാർച്ച് 22-ന് തോമസ്-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു.[1] പ്രാഥമിക വിദ്യാഭ്യാസം കുളത്തുവയൽ സെന്റ്‌ ജോർജ് ഹൈസ്കൂളിൽ പൂർത്തിയാക്കി. തുടർപഠനം സെന്റ് ഫിലോമിനാസ് കോളേജ്, മൈസൂർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു.[1] സി.പി.ഐ.(എം). ജില്ലാകമ്മറ്റിയംഗം, കർഷകസംഘം സംസ്ഥാനകമ്മറ്റിയംഗം, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, മുക്കം ഇ എം എസ് സഹകരണ ആശുപത്രി പ്രസിഡന്റ് .എന്നീ പദവികൾ വഹിക്കുന്നു[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "About MLA". Thiruvambadyla. ശേഖരിച്ചത് 20 ഏപ്രിൽ 2011.
  2. "2011 നിയമസഭാതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ - ജോർജ് എം തോമസ്". LDFKeralam. ശേഖരിച്ചത് 20 ഏപ്രിൽ 2011.
"https://ml.wikipedia.org/w/index.php?title=ജോർജ്_എം._തോമസ്&oldid=2354647" എന്ന താളിൽനിന്ന് ശേഖരിച്ചത്