പി.സി. ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി സി ജോർജ്ജ്
P.C. George.png
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 14 1996 – മാർച്ച് 21 2021
മുൻഗാമിജോയി എബ്രഹാം
പിൻഗാമിസെബാസ്റ്റ്യൻ കുളത്തുങ്കൽ
മണ്ഡലംപൂഞ്ഞാർ
ഓഫീസിൽ
ജനുവരി 25 1980 – മാർച്ച് 25 1987
മുൻഗാമിവി.ജെ. ജോസഫ്
പിൻഗാമിഎൻ.എം. ജോസഫ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-08-28) ഓഗസ്റ്റ് 28, 1951  (71 വയസ്സ്)
അരുവിതുറ
രാഷ്ട്രീയ കക്ഷികേരള ജനപക്ഷം
പങ്കാളി(കൾ)ഉഷ ജോർജ്ജ്
കുട്ടികൾഷോൺ ജോർജ്ജ്, ഷെയ്ൻ ജോർജ്ജ്
മാതാപിതാക്കൾ
 • ചാക്കോച്ചൻ (അച്ഛൻ)
 • മറിയാമ്മ (അമ്മ)
വസതി(കൾ)ഈരാറ്റുപേട്ട
As of ഓഗസ്റ്റ് 28, 2020
ഉറവിടം: നിയമസഭ

കേരള നിയമസഭയിൽ പൂഞ്ഞാർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എ.യായിരുന്നു പി.സി. ജോർജ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ വൈസ്-ചെയർമാൻ ആയിരുന്നു.

1951 ആഗസ്റ്റ് 28 ന് പ്ലാത്തോട്ടത്തിൽ ചാക്കോയുടെ മകനായി ജനിച്ചു. ഈരാറ്റുപേട്ട സ്വദേശിയാണ്. കെ.എസ്.സി. പ്രവർത്തകനായി രാഷ്ട്രീയജീവിതം തുടങ്ങി.

1977-ലെ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായ വി.ജെ ജോസഫിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിനൊടുവിൽ കേരള കോൺഗ്രസ് എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ചേർന്ന് ആ പാർട്ടിയുടെ ലീഡർ സ്ഥാനം വഹിച്ചു. 2004 മെയ് 31 വരെ ജോസഫ് ഗ്രൂപ്പിലായിരുന്നു. തുടർന്ന് ആ പാർട്ടിയിൽ നിന്ന് മാറിയാണ് കേരള കോൺഗ്രസ് (സെക്യുലർ) രൂപീകരിച്ചത്. ആ സമയത്ത് പി.സി. ജോർജ് എൽ.ഡി.എഫിൽ അംഗമായിരുന്നു. അതിനുശേഷം സെക്യുലർ പാർട്ടി കേരള കോൺഗ്രസ് എമ്മിൽ ലയിച്ച് യു.ഡി.എഫ്. അംഗമായി. 2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് എല്ലാ മുന്നണികളെയും പിന്തള്ളിക്കൊണ്ട് വിജയിച്ചു. 2017-ൽ അദ്ദേഹം കേരള ജനപക്ഷം എന്ന പാർട്ടിക്ക് രൂപം നൽകി.[1]

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

പദവികൾ[തിരുത്തുക]

 • 2011-ലെ യു.ഡി.എഫ് സർക്കാരിൽ 2015 ഏപ്രിൽ 8 വരെ ക്യാബിനറ്റ് പദവിയോടുകൂടി നിയമസഭയിൽ ചീഫ് വിപ്പായി പ്രവർത്തിച്ചു.
 • 2006 മുതൽ കേരള കോൺഗ്രസ് എമ്മിന്റെ വൈസ് പ്രസിഡന്റാണ്.
 • 1974 ലിൽ കെ.എസ്.സി.യുടെ സംസ്ഥാന സെക്രട്ടറിയായി.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 പൂഞ്ഞാർ നിയമസഭാമണ്ഡലം സെബാസ്റ്റ്യൻ കുളത്തിങ്കൽ എൽ ഡി എഫ് പി.സി. ജോർജ്ജ് കേരള ജനപക്ഷം
2016 പൂഞ്ഞാർ നിയമസഭാമണ്ഡലം പി.സി. ജോർജ്ജ് സ്വതന്ത്ര സ്ഥാനാർത്ഥി ജോർജ്ജ്കുട്ടി ആഗസ്തി കേരള കോൺഗ്രസ് (എം.)
2011 പൂഞ്ഞാർ നിയമസഭാമണ്ഡലം പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (എം.) മോഹൻ തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, സി.പി.എം.
2006 പൂഞ്ഞാർ നിയമസഭാമണ്ഡലം പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (സെക്യുലർ) ടി.വി. എബ്രാഹം കേരള കോൺഗ്രസ് (എം.)
2001 പൂഞ്ഞാർ നിയമസഭാമണ്ഡലം പി.സി. ജോർജ്ജ് കേരള കോൺഗ്രസ് ടി.വി. എബ്രാഹം കേരള കോൺഗ്രസ് (എം.)
1996 പൂഞ്ഞാർ നിയമസഭാമണ്ഡലം പി.സി. ജോർജ്ജ് കേരള കോൺഗ്രസ് ജോയ് എബ്രാഹം കേരള കോൺഗ്രസ് (എം.)
1987 പൂഞ്ഞാർ നിയമസഭാമണ്ഡലം എൻ.എം. ജോസഫ് ജെ.എൻ.പി. പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (ജോസഫ്)
1982 പൂഞ്ഞാർ നിയമസഭാമണ്ഡലം പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (ജോസഫ്) എൻ.എം. ജോസഫ് ജെ.എൻ.പി.
1980 പൂഞ്ഞാർ നിയമസഭാമണ്ഡലം പി.സി. ജോർജ്ജ് കേരള കോൺഗ്രസ് (ജോസഫ്) വി.ജെ. ജോസഫ് കേരള കോൺഗ്രസ്

വിവാദങ്ങൾ[തിരുത്തുക]

2011 ഒക്ടോബർ 27-ന് കൊല്ലം ജില്ലയിലെ പത്തനാപുരത്ത് വച്ച് യു.ഡി.എഫ്. നടത്തിയ ഒരു പൊതുയോഗത്തിൽ സി.പി.ഐ.(എം) നേതാവും മുൻ മന്ത്രിയും എം.എൽ.ഏ-യുമായ എ.കെ. ബാലനെ ജാതി പറഞ്ഞു അധിക്ഷേപിച്ചതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായിരുന്നു [4][5].

തീവ്രവാദം തടയാൻ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിവാദപ്രസംഗം നടത്തിയതും വിവാദമായിരുന്നു.


ശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പി.സി. ജോർജ് . ഈ പേരിൽ സിനിമ ഇറക്കാമെന്ന് സംവിധായകൻ നാദിർഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പി.സി.ജോർജ് പറഞ്ഞു. ഇതും ഏറെ വിവാദമായിരുന്നു. മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകൾക്കെതിരേ വിദ്വേഷപ്രസംഗവുമായി പി.സി. ജോർജ് സമ്മേളനത്തിനിടെ രംഗത്തെത്തിയിരുന്നു. രണ്ട് മതവിഭാഗങ്ങൾ തമ്മിൽ വൈരമുണ്ടാക്കുന്ന തരത്തിലാണ് പി.സി.ജോർജ് പ്രസംഗിച്ചിട്ടുള്ളത് ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എം.എൽ.എ. പി.സി.ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.[6]

അവലംബം[തിരുത്തുക]

 1. "P C George's new party officially launched". The Times of India. 22 February 2019. ശേഖരിച്ചത് 12 April 2019.
 2. http://www.ceo.kerala.gov.in/electionhistory.html
 3. http://www.keralaassembly.org
 4. "AK Balan files complaint against PC George". IBN Live.[പ്രവർത്തിക്കാത്ത കണ്ണി]
 5. "ആഭാസപ്രസംഗം: നിയമസഭ സ്തംഭിച്ചു". ദേശാഭിമാനി. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-04.
 6. https://www.mathrubhumi.com/amp/news/kerala/hate-speech-pc-george-taken-into-police-custody-1.7479759


"https://ml.wikipedia.org/w/index.php?title=പി.സി._ജോർജ്ജ്&oldid=3909435" എന്ന താളിൽനിന്ന് ശേഖരിച്ചത്