Jump to content

കെ. രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. രാജൻ
കേരളത്തിന്റെ റവന്യൂ, ഭൂപരിഷ്ക്കരണ, ഹൗസിങ്ങ് മന്ത്രി
പദവിയിൽ
ഓഫീസിൽ
മേയ് 20 2021
മുൻഗാമിഇ. ചന്ദ്രശേഖരൻ
കേരള നിയമസഭാ ചീഫ് വിപ്പ്
ഓഫീസിൽ
ജൂൺ 28 2019 – മേയ് 3 2021
മുൻഗാമിതോമസ് ഉണ്ണിയാടൻ
പിൻഗാമിഎൻ. ജയരാജ്
കേരള നിയമസഭ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിഎം.പി. വിൻസെന്റ്
മണ്ഡലംഒല്ലൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1973-05-26) 26 മേയ് 1973  (51 വയസ്സ്)
അന്തിക്കാട്
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിഅനുപമ. എൻ
മാതാപിതാക്കൾ
  • പി. കൃഷ്ണൻകുട്ടി (അച്ഛൻ)
  • കെ. രമണി (അമ്മ)
വസതിഅന്തിക്കാട്
വിദ്യാഭ്യാസംബി.എസ്.സി, എൽ.എൽ.ബി.
As of ജൂലൈ 25, 2020
ഉറവിടം: നിയമസഭ

പ്രമുഖ സി.പി.ഐ നേതാവും പതിനഞ്ചാം കേരളനിയമസഭയിലെ റ​വ​ന്യൂ വകുപ്പ് മന്ത്രിയുമാണ് കെ.രാജൻ[1]. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നു.[2][3] പതിനാലാം കേരളനിയമസഭയിലെ ചീഫ് വിപ്പായിരുന്നു[4][5] ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്നാണ് രണ്ടു തവണയും നിയമസഭാ സമാജികനായത്.

ജീവിതരേഖ[തിരുത്തുക]

അന്തിക്കാട് പുളിക്കൽ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടെയും മകനാണ്. ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി എന്നിവയിലൂടെയാണ് കെ. രാജൻ പൊതുപ്രവർത്തന രംഗത്ത് എത്തിയത്. തൃശ്ശൂർ കേരളവർമ കോളേജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും നേടി. ഈ കാലഘട്ടത്തിലാണ് എ.ഐ.എസ്.എഫിലൂടെ വിദ്യാർഥി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദം നേടി തൃശ്ശൂർ കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായിമാറി. എ.ഐ.എ സ്.എഫ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ എ.ഐ.വൈ.എഫ്. ദേശീയ ജനറൽ സെക്രട്ടറിയും സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്. ഒല്ലൂരിലെ എം.എൽ.എ.യായ രാജൻ പതിനാലാം നിയമസഭയിൽ ചീഫ് വിപ്പ് സ്ഥാനവും വഹിച്ചിരുന്നു. [6]

ഭാര്യ: അനുപമ

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

2021 ൽ ഒല്ലൂർ മണ്ഡലത്തിൽ നിന്ന് 21506 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. രാജൻ ജയിച്ചത്.

തിരഞ്ഞെടുപ്പുകൾ [7]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 ഒല്ലൂർ നിയമസഭാമണ്ഡലം കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്.
2016 ഒല്ലൂർ നിയമസഭാമണ്ഡലം കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്. എം.പി. വിൻസെന്റ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members.htm
  2. "രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ..." മാധ്യമം. 21 May 2021. Archived from the original on 2021-05-21. Retrieved 21 May 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ച്‌ ഉത്തരവായി; ന്യൂനപക്ഷ ക്ഷേമവും പ്രവാസിക്ഷേമവും മുഖ്യമന്ത്രിക്ക്‌". ദേശാഭിമാനി. 21 May 2021. Archived from the original on 2021-05-21. Retrieved 21 May 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  4. K. Rajan to be LDF Chief Whip - The Hindu - https://www.thehindu.com/news/national/kerala/k-rajan-to-be-ldf-chief-whip/article28129966.ece
  5. http://www.niyamasabha.org/codes/14kla/bulletins/No.180.pdf
  6. "ടീം പിണറായി - 2.0‌". മാതൃഭൂമി. 21 May 2021. Archived from the original on 2021-05-21. Retrieved 21 May 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-10-06.
"https://ml.wikipedia.org/w/index.php?title=കെ._രാജൻ&oldid=4072131" എന്ന താളിൽനിന്ന് ശേഖരിച്ചത്