മാണി സി. കാപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാണി സി. കാപ്പൻ
Mani C.Kappan.JPG
കേരളനിയമസഭയിലെ അംഗം
പദവിയിൽ
പദവിയിൽ വന്നത്
ഒക്ടോബർ 9 2019
മുൻഗാമികെ.എം. മാണി
മണ്ഡലംപാലാ
വ്യക്തിഗത വിവരണം
ജനനം (1956-05-30) 30 മേയ് 1956  (64 വയസ്സ്)
പാലാ
രാഷ്ട്രീയ പാർട്ടിപ്രഖ്യാപിക്കപ്പെട്ടില്ല
പങ്കാളിആലീസ്
മക്കൾചെറിയാൻ സി കാപ്പൻ, ടീന, ദീപ
അമ്മത്രേസിയാമ്മ
അച്ഛൻചെറിയാൻ ജെ. കാപ്പൻ
വസതിപാലാ
അറിയപ്പെടുന്നത്
As of ഓഗസ്റ്റ് 23, 2020

ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാംഗവുമാണ് മാണി സി. കാപ്പൻ. 2019 സെപ്റ്റംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ടോം ജോസിനെ അദ്ദേഹം പരാജയപ്പെടുത്തി. കേരള മുൻ ധനമന്ത്രി കെ. എം. മാണിയുടെ മരണശേഷം ഈ സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. മലയാള സിനിമകളിൽ ഒരു നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ഇദ്ദേഹം എൻ.സി.പി. സംസ്‌ഥാന ട്രഷററാണ്.[1] മുൻ രാജ്യാന്തര വോളിബോൾ താരം കൂടിയായ മാണി സി. കാപ്പൻ 25-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[2]

ജീവിതരേഖ[തിരുത്തുക]

1956 മെയ് 30 ന് കോട്ടയം ജില്ലയിലെ പാലായിൽ കാപ്പിൽ കുടുംബത്തിൽ ചെറിയാൻ ജെ. കാപ്പൻ്റെയും ത്രേസിയാമ്മയുടെയും പതിനൊന്നു മക്കളിൽ ഏഴാമത്തെ മകനായി ജനനം.

മാണി സി കാപ്പൻ കോളേജ് പഠനകാലത്ത്

വോളിബോൾ കളിക്കാരൻ, സിനിമ നിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. കോൺഗ്രസ് എസ് സംസ്ഥാന ട്രഷറർ, പാലാ മുൻസിപ്പൽ കൗൺസിലർ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ട്രഷറർ, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം. ചങ്ങനാശ്ശേരിയിലെ പാലത്തിങ്കൽ കുടുംബാംഗമായ ആലീസാണ്‌ ഭാര്യ. ചെറിയാൻ കാപ്പൻ, ടീന, ദീപ എന്നിവർ മക്കളാണ്.

വിദ്യാഭ്യാസം[തിരുത്തുക]

പാലാ സെൻ്റെ മേരീസ് എൽപി സ്‌കൂൾ, പാലാ സെൻ്റെ തോമസ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് മാണി സി കാപ്പൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും മടപ്പള്ളി സർക്കാർ കോളേജിലുമായിരുന്നു കലാലയ ജീവിതം. പഠനത്തിൽ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്ന കാപ്പൻ്റെ താല്പര്യം കായിക രംഗത്തായിരുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എം.എം ജോസഫ് മെമ്മോറിയൽ ആൾ ഇന്ത്യ വോളിബോൾ ടൂർണമെന്റ് പാലായിൽ നടന്നപ്പോൾ അതിൽ ആകൃഷ്ടനായ മാണി സി കാപ്പനിൽ ഒരു വോളിബോൾ കളിക്കാരനാവുക എന്ന ആഗ്രഹം ഉടലെടുത്തു.

കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ കേരള സംസ്ഥാന വോളിബോൾ ടീമിൽ നാല് വർഷത്തോളം അംഗമായിരുന്നു. തുടർന്ന് നാല് വർഷക്കാലം കാലിക്കറ്റ് സർവകലാശാല ടീം ക്യാപ്റ്റൻ എന്ന നിലയിൽ കാഴ്ചവെച്ച പ്രകടനം അദ്ദേഹത്തെ കേരള സംസ്ഥാന വൈദ്യതി ബോർഡിൻറെ വോളിബോൾ ടീമിലെത്തിച്ചു. പ്രൊഫഷണൽ സ്പോർട്സിൽ ഒരു വർഷം കഴിഞ്ഞ് 1978ൽ അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അന്തരിച്ച ഇതിഹാസ തരാം ജിമ്മി ജോർജിനൊപ്പം അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കുവാൻ സാധിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി കാപ്പൻ. നാലു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തി സിനിമ രംഗത്തേക്ക് തിരിഞ്ഞു. 14 വർഷത്തോളം കായിക രംഗത്ത് സജീവമായ അദ്ദേഹത്തെ നിരവധി കായിക പുരസ്കാരങ്ങൾ തേടിയെത്തി.

ചലച്ചിത്ര മേഖല[തിരുത്തുക]

മാണി സി കാപ്പൻ അബുദാബി ടീമിനൊപ്പം (നടുക്ക് നിൽക്കുന്നത്)

മാണി സി കാപ്പൻ നിർമ്മാതാവായ "മേലേപ്പറമ്പിൽ ആൺവീട്" എന്ന ആദ്യചിത്രം തന്നെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറി . തുടർന്ന് മാന്നാർ മത്തായി സ്പീക്കിംഗ്, കുസൃതി കാറ്റ്, സിഐഡി ഉണ്ണികൃഷ്ണൻ, തുടങ്ങി 11 ചിത്രങ്ങൾ നിർമ്മിച്ചു. അതിൽ മാന്നാർ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സംവിധായകൻ്റെ മേലങ്കിയും മാണി സി കാപ്പൻ അണിഞ്ഞു. തുടർന്ന് തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ 25ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2012-ൽ 'മേലേ പറമ്പിൽ ആൺവീട്' എന്ന തൻ്റെ ചിത്രം ആസാമിസ് ഭാഷയിൽ അദ്ദേഹം തന്നെ സംവിധാനവും നിർമ്മാണവും നിർവഹിച്ചുക്കൊണ്ട് പുറത്തിറക്കി. മേലേപറമ്പിൽ ആൺവീട്, മാന്നാർ മത്തായി സ്പീക്കിംഗ് എന്നീ ചിത്രങ്ങൾക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് രണ്ടുതവണ ലഭിക്കുകയുണ്ടായി. വിവിധ സംസ്ഥാന സർക്കാർ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

രാഷ്രീയ ജീവിതം[തിരുത്തുക]

കെഎസ്ഇബി ടീമിനൊപ്പം(ഇരിക്കുന്നതിൽ വലത് വശത്ത് ആദ്യം)

സിനിമയോടൊപ്പം തന്നെ കോൺഗ്രസ് എസ്സിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന മാണി സി കാപ്പൻ സംസ്ഥാന ട്രെഷറർറായിരുന്നു. പിന്നീട് കോൺഗ്രസ് എസ്, എൻ.സി.പി. ആയി മാറിയപ്പോഴും അദ്ദേഹം സംസ്ഥാന ഭാരവാഹിയായി. പാലാ മുൻസിപ്പൽ കൗൺസിലർ (2000-05), നാളികേര വികസന ബോർഡ് വൈസ്‌ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. മാണി സി കാപ്പൻ കൗൺസിലർ ആയിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിൻ്റെ സഹോദരന്മാരായ ജോർജ് സി. കാപ്പൻ, ചെറിയാൻ സി. കാപ്പൻ എന്നിവരും കൗൺസിലർമാരായിരുന്നു. മൂന്ന് തവണ ഇടതുപക്ഷ മുന്നണി നിയമസഭാ സ്ഥാനാർത്ഥിയായി പാലായിൽ മത്സരിച്ചിട്ടുണ്ട്. നിലവിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പറാണ്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 പാല നിയമസഭാമണ്ഡലം മാണി സി. കാപ്പൻ എൻ.സി.പി., എൽ.ഡി.എഫ്. ജോസ് ടോം കേരള കോൺഗ്രസ്, യു.ഡി.എഫ്. എൻ. ഹരി ബി.ജെ.പി., എൻ.ഡി.എ.
2016 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (മാണി), യു.ഡി.എഫ്. മാണി സി. കാപ്പൻ എൻ.സി.പി., എൽ.ഡി.എഫ്. എൻ. ഹരി ബി.ജെ.പി., എൻ.ഡി.എ.
2011 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ്‌ (എം), യു.ഡി.എഫ്. മാണി സി. കാപ്പൻ എൻ.സി.പി., എൽ.ഡി.എഫ്.
2006 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ്‌ (എം), യു.ഡി.എഫ്. മാണി സി. കാപ്പൻ എൻ.സി.പി., എൽ.ഡി.എഫ്.

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]

നിർമ്മിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

കുടുംബം[തിരുത്തുക]

ചെറിയാൻ ജെ. കാപ്പൻ - സ്വന്തന്ത്ര്യ സമരസേനാനി, അഭിഭാഷകൻ, ലോക്സഭാ അംഗം, നിയമസഭ അംഗം, പാലാ മുൻസിപ്പൽ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയാണ്. സഹോദരൻ ജോർജ് സി. കാപ്പൻ 1991-ൽ പാലാ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "ലോക്‌സഭയിലേക്ക്‌ എൻ.സി.പി. സീറ്റ്‌ ആവശ്യപ്പെടും". മംഗളം. 2013 ഏപ്രിൽ 13. ശേഖരിച്ചത് 2013 സെപ്റ്റംബർ 23. Check date values in: |accessdate= and |date= (help)
  2. "മാണിമാരിലെ മാണിക്യത്തെ മുത്തമിട്ട് പാല". വീക്ഷണം. ശേഖരിച്ചത് 2013 സെപ്റ്റംബർ 23. Check date values in: |accessdate= (help)
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാണി_സി._കാപ്പൻ&oldid=3527416" എന്ന താളിൽനിന്ന് ശേഖരിച്ചത്