പി.കെ. കുഞ്ഞാലിക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. കുഞ്ഞാലിക്കുട്ടി

മുൻ മന്ത്രി
നിയോജക മണ്ഡലം വെങ്ങര, കേരളം
ജനനം 6th January, 1951
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
മതം മുസ്ലിം
ജീവിത പങ്കാളി(കൾ) ശ്രീമതി.കെ.എം.കുൽസു.
കുട്ടി(കൾ) ഒരു മകളും മകനും
വെബ്സൈറ്റ് www.kerala.gov.in

മുസ്ലിം ലീഗിൻറെ നേതാവും കേരളത്തിന്റെ വ്യവസായ മന്ത്രിയുമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി. 2011 ൽ വേങ്ങര നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2001 -2005ൽ കേരളത്തിന്റെ വ്യവസായ മന്ത്രിയുമായിരുന്നു. നിലവിൽ പ്രതിപക്ഷ ഉപ നേതാവ് ആയി പ്രവർത്തിക്കുന്നു 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റടുത്തു ഉമ്മൻ ചാണ്ടി നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ യുഡിഎഫിന്റെ നിര്ബന്ധപൂർവം ഏറ്റടുകയായിരുന്നു.[1] കോഴിക്കോട് ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിൽ ഉൾപ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടർന്നാണ്‌ അദ്ദേഹം രാജി വച്ചത്.[2] 2003-ൽ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി ആയിരുന്നപ്പോഴാണ്‌ കൊച്ചിയിൽ ആഗോള നിക്ഷേപക സംഗമം നടന്നത്.

ജീവിത രേഖ[തിരുത്തുക]

1951 ജനുവരി 6-ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു.[3]

2006-ൽ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി,കുറ്റിപ്പുറത്തു നിന്ന് സി.പി.ഐ.എം. സ്വതന്ത്രനായി മത്സരിച്ച കെ.ടി ജലീലിനോട് 8781 വോട്ടുകൾക്ക് പരാജയപ്പെട്ടു.[4]

അവലംബം[തിരുത്തുക]

  1. "Kerala gears up for GIM, expects big IT investment" (ഭാഷ: English). Rediff.com. ശേഖരിച്ചത് 2009-07-22. 
  2. "ട്രൈബ്യൂൺ ഇന്ത്യ" (ഭാഷ: English). tribuneindia.com. ശേഖരിച്ചത് 2009-04-22. 
  3. http://kerala.gov.in/index.php?option=com_content&view=article&id=119&Itemid=2287
  4. "Kuttippuram". CEOKerala. ശേഖരിച്ചത് 2009-07-22. 
"https://ml.wikipedia.org/w/index.php?title=പി.കെ._കുഞ്ഞാലിക്കുട്ടി&oldid=2428278" എന്ന താളിൽനിന്നു ശേഖരിച്ചത്