സ്വതന്ത്ര സ്ഥാനാർത്ഥി
Jump to navigation
Jump to search
തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയാകാതെ മൽസരിക്കുന്നവരെയാണ് സ്വതന്ത്ര സ്ഥാനാർത്ഥി എന്ന് പറയുന്നത്.
ഇന്ത്യയിൽ[തിരുത്തുക]
സ്വതന്ത്ര സ്ഥാനാർത്ഥികൾ മൽസരിക്കുമ്പോൾ അവർക്കാവശ്യമായ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി സ്ഥാനാർത്ഥികൾക്ക് നീക്കി വെച്ചിട്ടില്ലാത്ത എന്നാൽ സ്വതന്ത്രസ്ഥാനാർത്ഥികൾക്ക് നൽകാനായി നീക്കി വെച്ചിട്ടുള്ള ചിഹ്നങ്ങളിൽ നിന്ന് അനുവദിക്കുന്നു. സ്വതന്ത്രസ്ഥാനാർത്ഥികൾക്ക് അവർക്കിഷ്ടമുള്ള ചിഹ്നം ആവശ്യപ്പെടാമെങ്കിലും അതേ ചിഹ്നം മറ്റാരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ ചിഹ്നം നറുക്കിട്ടെടുത്ത് നൽകുകയാണ് പതിവ്.