ഉള്ളടക്കത്തിലേക്ക് പോവുക

മോൻസ് ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോൻസ് ജോസഫ്
കേരളത്തിലെ ജലവിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി
പദവിയിൽ
2026 മെയ് 18
മുൻഗാമി
  • റോഷി അഗസ്റ്റിൻ
  • കെ രാജൻ
കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി
പദവിയിൽ
ഒക്ടോബർ 18 2007  ഓഗസ്റ്റ് 16 2009
മുൻഗാമിടി.യു. കുരുവിള
പിൻഗാമിപി.ജെ. ജോസഫ്
കേരളനിയമസഭയിലെ അംഗം
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
മേയ് 13 2006
മുൻഗാമിസ്റ്റീഫൻ ജോർജ്ജ്
മണ്ഡലംകടുത്തുരുത്തി
പദവിയിൽ
മേയ് 14 1996  മേയ് 16 2001
മുൻഗാമിപി.എം. മാത്യൂ
പിൻഗാമിസ്റ്റീഫൻ ജോർജ്ജ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-05-30) മേയ് 30, 1964 (age 62) വയസ്സ്)
കടുത്തുരുത്തി
രാഷ്ട്രീയ കക്ഷി
മറ്റ് രാഷ്ട്രീയ
അംഗത്വം
പങ്കാളിസോണിയ ജോസ്
കുട്ടികൾഇമ്മാനുവേൽ(Late), മരീന
മാതാപിതാക്കൾ
  • ഒ. ജോസഫ് (അച്ഛൻ)
  • മറിയാമ്മ ജോസഫ് (അമ്മ)
വസതികടുത്തുരുത്തി
വെബ്‌വിലാസംhttps://advmonsjoseph.com/about/
As of 11 ജൂൺ, 2026
ഉറവിടം: നിയമസഭ

2026 മെയ് 18 മുതൽ സംസ്ഥാന ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രിയായി തുടരുന്ന കടുത്തുരുത്തിയിൽ നിന്നുള്ള കേരള കോൺഗ്രസ് നേതാവാണ് മോൻസ് ജോസഫ്(30 മെയ് 1964) 2006 മുതൽ തുടർച്ചയായി കടുത്തുരുത്തിയിൽ നിന്നും നിയമസഭാംഗമായി തുടരുന്ന മോൻസ് ജോസഫ് 2006-2007 കാലയളവിൽ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[1][2]

ജീവിതരേഖ

[തിരുത്തുക]

കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ ആപ്പാഞ്ചിറയിൽ നരിമറ്റത്ത്മ്യാലിൽ വീട്ടിൽ ഒ.ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകനായി 1964 മേയ് 30-ന് ജനനം. ആപ്പാഞ്ചിറ ഗവ. എൽ.പി.സ്കൂൾ, പൂഴിക്കോൽ സെൻ്റ് മാർത്താസ് യു.പി.സ്കൂൾ, കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രഥമിക വിദ്യാഭ്യാസം നേടിയതിന് ശേഷം തലയോലപ്പറമ്പ് ഡിബി കോളേജിൽ നിന്നും പ്രീഡിഗ്രിയും കോട്ടയം ബസേലിയൂസ് കോളേജിൽ നിന്ന് ഡിഗ്രിയും പൂർത്തിയാക്കി. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമബിരുദം നേടി 1995-1996 കാലഘട്ടത്തിൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. വിദ്യാഭ്യാസ കാലത്തുതന്നെ കേരള കോൺഗ്രസ്സിന്റെ വിദ്യാർത്ഥിസംഘടനയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

കെ.എസ്.സി. സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നി നിലകളിൽ കേരള രാഷ്ട്രീയത്തിൽ സജീവമായ മോൻസ് ജോസഫ് യൂത്ത് ഫ്രണ്ട് (ജെ) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

1996-ൽ കടുത്തുരുത്തിയിൽ നിന്നും ആദ്യമായി കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. പത്താം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭ അംഗമായിരുന്നു. 2001-ൽ കടുത്തുരുത്തിയിൽ നിന്നും വീണ്ടും മത്സരിച്ചെങ്കിലും മാണി ഗ്രൂപ്പിലെ സ്റ്റീഫൻ ജോർജിനോട് പരാജയപ്പെട്ടു.

2006-ൽ സ്റ്റീഫൻ ജോർജിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭാംഗമായ മോൻസ് ജോസഫ് ടി.യു. കുരുവിള രാജി വെച്ചതിനെത്തുടർന്ന് 2007 ഒക്ടോബർ 18-ന് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്തു മന്ത്രിയായി സ്ഥാനമേറ്റു.[3]

2007-ൽ കേസ് ജയിച്ച് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് തിരിച്ചെത്തിയതിനെ തുടർന്ന് മന്ത്രി സ്ഥാനം രാജി വച്ചു. 2010-ൽ പി.ജെ.ജോസഫ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോയപ്പോൾ ജോസഫിൻ്റെ വിശ്വസ്ഥനായി ഒപ്പം ചേർന്നു. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

2016, 2021, 2026 നിയമസഭ തിരഞ്ഞെടുപ്പുകളിൽ വീണ്ടും കടുത്തുരുത്തിയിൽ നിന്നും വിജയിച്ച മോൻസ് ജോസഫ് പതിനഞ്ചാം കേരള നിയമസഭയിൽ യുഡിഎഫിൻ്റെ ചീഫ് വിപ്പായിരുന്നു. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ, യുഡിഎഫ് സംസ്ഥാന ഏകോപന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച മോൻസ് നിലവിൽ കേരള കോൺഗ്രസ് പാർട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാനാണ്.

2026-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടിയപ്പോൾ കേരള കോൺഗ്രസ് 7 സീറ്റ് വിജയിച്ചു. പതിനാറാം കേരള നിയമസഭയിലെ കേരള കോൺഗ്രസ് പാർട്ടിയുടെ നിയമസഭകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോൻസ് നിലവിൽ 2026 മെയ് 18 മുതൽ വി.ഡി. സതീശൻ മന്ത്രിസഭയിലെ സംസ്ഥാന ജലവിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായി തുടരുന്നു.[4][5][6][7][8]

സ്വകാര്യ ജീവിതം

[തിരുത്തുക]
  • ഭാര്യ : സോണിയ(അധ്യാപിക കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് എച്ച്.എസ്.എസ്)
  • മക്കൾ
  • പരേതനായ ഇമ്മാനുവേൽ
  • മരീന(എം.ജി.സർവകലാശാല വിദ്യാർത്ഥി)

അവലംബം

[തിരുത്തുക]
  1. "Mons Joseph Profile" (in ഇംഗ്ലീഷ്). Kerala Govt. website. Archived from the original on 2009-06-27. Retrieved 2009-08-16.
  2. https://www.twentyfournews.com/2026/02/06/mons-joseph-responds-to-jose-k-mani.html
  3. "Mons Joseph sworn in as Minister" (in ഇംഗ്ലീഷ്). The Hindu. October 19, 2007. Archived from the original on 2007-10-21. Retrieved 2009-08-16.
  4. https://www.mathrubhumi.com/news/kerala/mons-joseph-pj-joseph-kerala-congress-political-journey-bcjb4ptd
  5. https://www.manoramanews.com/kerala/politics/2026/03/27/a-stalwart-of-kerala-congress-in-kaduthuruthy.html
  6. https://www.mathrubhumi.com/kottayam/news/localnews-kottayam-17252441-
  7. https://www.newsmalayalam.com/newsroom/kerala/kerala-congress-joseph-group-announces-candidates-for-assembly-election-2026
  8. https://www.newsmalayalam.com/assembly-election-2026/kerala-election-2026-rsp-ncp-kerala-congress-results-analysis
"https://ml.wikipedia.org/w/index.php?title=മോൻസ്_ജോസഫ്&oldid=4628658" എന്ന താളിൽനിന്ന് ശേഖരിച്ചത്