പി.വി. അൻവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. വി. അൻവർ
കേരള നിയമസഭാംഗം
In office
പദവിയിൽ വന്നത്
മേയ് 21 2016
മുൻഗാമിആര്യാടൻ മുഹമ്മദ്
മണ്ഡലംനിലമ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1967-05-26) 26 മേയ് 1967  (56 വയസ്സ്)
എടവണ്ണ
രാഷ്ട്രീയ കക്ഷിഎൽ.ഡി.എഫ്.
പങ്കാളി(കൾ)ഷീജ
കുട്ടികൾഒരു മകനും മൂന്ന് മകളും
മാതാപിതാക്കൾ
  • പി.വി. ഷൗക്കത്തലി (അച്ഛൻ)
  • മറിയുമ്മ (അമ്മ)
വസതി(കൾ)പേരകമണ്ണ
വെബ്‌വിലാസംwww.pvanvar.com
As of ജൂലൈ 7, 2020
ഉറവിടം: നിയമസഭ

വ്യവസായിയും, ഇടതുപക്ഷ സഹയാത്രികനും നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി.വി. അൻവർ (ജനനം: 26 മേയ് 1967).

ജീവിതരേഖ[തിരുത്തുക]

എ. ഐ. സി. സി. അംഗവും, സ്വതന്ത്ര സമര സേനാനിയുമായിരുന്ന പി. വി. ഷൌക്കത്തലിയുടെയും മറിയുമ്മയുടെയും മകനായി 1967 മെയ്‌ 26 ന് മലപ്പുറം എടവണ്ണയിൽ ജനനം. മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂൾ, എം.ഇ.എസ്. മമ്പാട് കോളേജ് എന്നിവിടങ്ങളിൽ പഠനം. എം.ഇ.എസ്.മമ്പാട് കോളേജിൽ യുണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായിരുന്നു. [1] പതിമൂന്നാമത്തെ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2011) ഏറനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പി.കെ. ബഷീറിനോട് പരാജയപ്പെട്ടു[2]. പതിനാറാം ലോകസഭാതിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടു.[3] പതിനാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2016) നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും മലയാളചലച്ചിത്ര തിരക്കഥാകൃത്തും, നിർമ്മാതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൌക്കത്തിനെ തോൽപ്പിച്ച് നിയമസഭയിലെത്തി. നിരവധി വ്യവസായ സംരംഭങ്ങളുടെയും വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരനാണ്[4].

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 പൊന്നാനി ലോകസഭാമണ്ഡലം ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലീം ലീഗ്, യു.ഡി.എഫ് 521824 പി.വി. അൻവർ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 328551 രമ ബി.ജെ.പി., എൻ.ഡി.എ. 110603

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.വി._അൻവർ&oldid=3636787" എന്ന താളിൽനിന്ന് ശേഖരിച്ചത്