ഇടതുപക്ഷ ജനാധിപത്യ മുന്നണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഇടതുപക്ഷ-കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയായ സി.പി.ഐ(എം) ആണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്. മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ഓരോ തിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസം ഉണ്ടാവാം, എങ്കിലും മുഖ്യകക്ഷികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു. ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. ആണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി മുന്നണി ഭരണം ഓരോ അഞ്ചുവർഷം കൂടുമ്പൊഴും മാറി വരുന്നു.

മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. മുന്നണിക്കായി ഒരു കൺ‌വീനർ ഉണ്ട്. വൈക്കം വിശ്വനാണ് ഇപ്പോഴത്തെ കൺ‌വീനർ.

സഖ്യകക്ഷികൾ[തിരുത്തുക]

  1. സി.പി.ഐ(എം) (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്))
  2. സി.പി.ഐ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
  3. ജനതാദൾ (സെക്കുലർ)
  4. കോൺഗ്രസ് (എസ്.)
  5. കേരള കോൺഗ്രസ് (ബി)
  6. എൻ.സി.പി. (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി)[൧][1]
  7. [[‎കേരള കോൺഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്) [൨][൩][1]

പഴയ സഖ്യകക്ഷികൾ[തിരുത്തുക]

  1. ആർ.എസ്.പി. (റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി)

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "NCP, Kerala Congress join LDF". ശേഖരിച്ചത് 2010-12-05.